അഞ്ച് മെഗാപിക്‌സല്‍ കാമറ, സൗഹൃദക്കൂട്ടായ്മസൈറ്റുകളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം- അയ്യായിരം രൂപയില്‍ കൂടുതല്‍ വിലയുള്ള ഇേപ്പാഴത്തെ ഏതു മൊബൈല്‍ ഫോണിനുമുള്ള സൗകര്യങ്ങളാണിവ. അതുകൊണ്ടുതന്നെ എല്‍.ജി. യുടെ ഏറ്റവും പുതിയ മോഡല്‍ കാമറഫോണ്‍ വ്യൂട്ടി സ്‌നാപ് ജി.എം. 360യ്ക്കും ഇവയുണ്ടെന്നു പറയുന്നതില്‍ കാര്യമില്ല. വൃത്തിയും ഭംഗിയുമുള്ള രൂപക്‌ല്പന, മൂന്ന് ഇഞ്ച് ടി.എഫ്.ടി. ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ... മറ്റുഫോണുകളില്‍ ഇല്ലാത്ത ഈ നേട്ടങ്ങളെക്കുറിച്ചു പറഞ്ഞുവേണം വ്യൂട്ടിയെക്കുറിച്ചുള്ള വിശകലനം തുടങ്ങാനെന്നു തോന്നുന്നു.

്കാമറകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള മൊബൈല്‍ഫോണുകള്‍ വ്യൂട്ടി എന്നു പേരിട്ട് എല്‍.ജി. വിപണിയിലെത്തിച്ചിട്ട് വര്‍ഷങ്ങളായി. ശരാശരി നിലവാരമുള്ള ചിത്രങ്ങളെടുക്കാവുന്ന ഈ ഫോണുകള്‍ ആദ്യകാലത്ത് നന്നായി വിറ്റുപോകുകയും ചെയ്തിരുന്നു. പിന്നീട് പുതിയ മോഡലുകള്‍ ഇറങ്ങാതായതോടെ ജനം വ്യുട്ടി എന്ന പേരു തന്നെ മറന്നു. നോക്കിയയും സാംസങും എച്ച്.ടി.സി.യുമടക്കമുള്ള ബ്രാന്‍ഡുകള്‍ എട്ട് മുതല്‍ 12 മെഗാപിക്‌സല്‍ കാമറാഫോണുകള്‍ ഇറക്കിയപ്പോഴും വ്യൂട്ടിയെക്കുറിച്ച് ആരുമൊന്നും പറഞ്ഞുകേട്ടില്ല. ഇപ്പോഴിതാ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ എല്‍.ജി. വ്യൂട്ടി നിരയിലേക്ക് പുതിയൊരു മോഡല്‍ അവതരിപ്പിച്ചിരിക്കുന്നു. സ്‌നാപ് ജി.എം. 360 എന്നു പേരിട്ടിരിക്കുന്ന ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത ഒപ്ടിക്-ഓള്‍ സൂം തന്നെ. ഒപ്ടിക്കല്‍ സൂമിനോടു കിട പിടിക്കുന്ന ഈ സങ്കേതം ഉപയോഗിച്ച് ചിത്രങ്ങളുടെ ഗുണനിലവാരം നഷ്ടപ്പെടുത്താതെ എത്രവേണമെങ്കിലും സും ചെയ്യാനാകും. ഒപ്ടിക്കല്‍ സൂം തന്നെയുള്ള മറ്റു ബ്രാന്‍ഡ് ഫോണുകളുണ്ടെങ്കിലും അവയൊന്നും സൗകര്യപ്രദമായി ഉപയോഗിക്കാന്‍ പറ്റുന്നവയല്ല. അതേഗുണനിലവാരം തന്നെ ഉറപ്പുതരുന്ന വ്യൂട്ടിയുഴട ഒപ്ടിക്-ഓള്‍ സൗകര്യത്തിന്റെ ഉപയോഗരീതി വളരെ എളുപ്പമാണ്. വെഌച്ചം കുറവുള്ള സമയങ്ങളില്‍ ചിത്രങ്ങളെടുക്കാനായി എല്‍.ഇ.ഡി. ഫ്ലഷും വ്യൂട്ടിയിലുണ്ട്.

എഫ്.എം. റേഡിയോ വിത്ത് റെക്കോഡിങ്, എം.പി ത്രി, എം.പി. ഫോര്‍, ഡബ്ല്യൂ.എം.വി. പ്ലെയര്‍, ബ്ലൂടുത്ത്, പി.ഡി.എഫ., വേഡ് ഫയലുകള്‍ തുറക്കാനുള്ള സംവിധാനം എന്നിവയാണ് ഈ ഫോണിലുള്ള മറ്റു സൗകര്യങ്ങള്‍. സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സജ്ജമായ വ്യൂട്ടിയില്‍ ഇ-മെയിലുകള്‍ അയക്കാനും വായിക്കാനുമുള്ള സംവിധാനവുമുണ്ട്. രണ്ട് ജി.ബി. ഇന്‍ബിള്‍ട്ട് മെമ്മറിയുമായാണ് വ്യുട്ടിയുടെ വരവ്. ആവശ്യമെങ്കില്‍ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് എട്ട് ജി.ബി. വരെ മെമ്മറി വര്‍ധിപ്പിക്കാനുമാകും.

ത്രിജി സൗകര്യമില്ല എന്നതാണ് വ്യൂട്ടിയുടെ വലിയൊരു പോരായ്മ. ഇന്ത്യ മുഴുവന്‍ ത്രിജി വിപ്ലവം നടന്നുെകാണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതു വലിയൊരു പോരായ്മ തന്നെയാണ്. ജി.പിആര്‍.എസും ഈ ഫോണില്‍ കാണാനില്ല. വ്യൂട്ടിയിലുപയോഗിച്ച ഓപ്പറേറ്റിങ് സിസ്റ്റം ഏതാണെന്നോ പ്രൊസസറിന് എത്രമാത്രം വേഗമുണ്ടെന്നോ ഇതുവരെ എല്‍.ജി. വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ വിപണിയില്‍ ഈ മോഡലിന് എന്തു വില വരുമെന്ന കാര്യവും ഇതു വരെ പുറത്തുവിട്ടിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരസ്യപ്പെടുത്തി വ്യുട്ടി ഉടന്‍ തന്നെ രാജ്യത്ത് ലോഞ്ച് ചെയ്യാനാണ് കമ്പനിയുടെ തീരുമാനമെന്നറിയുന്നു.