ദക്ഷിണകൊറിയന്‍ കമ്പനിയായ പബ്ജി കോര്‍പറേഷന്‍ അടുത്തിടെയാണ് പബ്ജി മൊബൈല്‍ ഇന്ത്യ ഗെയിം പുനരവതരിപ്പിക്കാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചത്. ഇത്തവണ ഗെയിമിന്റെ ഇന്ത്യന്‍ പതിപ്പ് അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ കൃത്യമായൊരു തീയ്യതി കമ്പനി അറിയിച്ചിട്ടില്ല.
അതിന് മുമ്പ് തന്നെ പല വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ പബ്ജി മൊബൈല്‍ ഇന്ത്യയുടെ വെല്‍ക്കം ഗിഫ്റ്റ് കണ്ടെത്തിയിരിക്കുകയാണ് ചില ഗെയിമര്‍മാര്‍. പബ്ജി മൊബൈലിന്റെ ഗ്ലോബല്‍ വേര്‍ഷനിലാണ് ഇത് കണ്ടെത്തിയത്.
വെല്‍ക്കം ഗിഫ്റ്റ് എന്നാല്‍ പബ്ജി മൊബൈല്‍ ഇന്ത്യയുടെ ആദ്യ കളിക്കാര്‍ക്കായി നല്‍കുന്ന സമ്മാനം. ഗെയിം ഡൗണ്‍ലോഡ് ചെയ്ത് കളിക്കുന്ന എല്ലാവര്‍ക്കും ഈ സമ്മാനം ലഭിക്കും. ഇതൊരു റിവാഡ് ക്രേറ്റ് ആയിരിക്കും അത്. ഇന്ത്യന്‍ ആരാധകരെ ലക്ഷ്യമിട്ട് അനാര്‍ക്കലി വസ്ത്രമാണ് ഉപയോക്താക്കള്‍ക്ക് സമ്മാനമായി ലഭിക്കുക.
പബ്ജി മൊബൈലിന്റെ പുതിയ ഇന്ത്യന്‍ പതിപ്പില്‍ അടിവസ്ത്രം മാത്രം ധരിച്ച കഥാപാത്രങ്ങള്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അനാര്‍ക്കലി ഉള്‍പ്പടെ വിവിധതരം ഇന്ത്യന്‍ വസ്ത്രങ്ങള്‍ പബ്ജി മൊബൈലില്‍ ഉണ്ടാവാനിടയുണ്ട്.
പബ്ജി മൊബൈല്‍ ഇന്ത്യ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സജീവമാണെങ്കിലും. പുറത്തിറക്കുന്ന തീയ്യതിയില്‍ വ്യക്തതയില്ല. കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായെടുത്ത തീരുമാനമാണ് പബ്ജി നിരോധനം. അത് പിന്‍വലിക്കപ്പെടണമെങ്കില്‍ ഔദ്യോഗികമായ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതായില വരും. സര്‍ക്കാര്‍ അനുമതിയ്ക്കായുള്ള ശ്രമത്തിലാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍.Content Highlights: PUBG Mobile india welcome gift leaked online