-
ഷാവോമി ഈ വര്‍ഷം അവതരിപ്പിച്ച ഇയര്‍ഫോണുകളില്‍ ഒന്നാണ് എംഐ ട്രൂ വയര്‍ലെസ് ഇയര്‍ഫോണ്‍സ് 2. മേയിലാണ് ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 4,499 രൂപ വിലയില്‍ വിപണിയിലെത്തിച്ച ഈ ഇയര്‍ഫോണ്‍ നിശ്ചിതകാല ഓഫര്‍ എന്ന രീതിയില്‍ 3999 രൂപയ്ക്കാണ് വിറ്റിരുന്നത്.
എന്നാല്‍ നിശ്ചിത കാലത്തേക്ക് നല്‍കിയിരുന്ന 500 രൂപയുടെ ഈ കിഴിവ് സ്ഥിരമാവുകയാണ്. അതായത് എംഐ ട്രൂ വയര്‍ലെസ് ഇയര്‍ഫോണ്‍സ് 2 ന്റെ വില ഇനി 3999 രൂപയാവും. കമ്പനിയുടെ എംഐ.കോം വെബ്‌സൈറ്റിലും ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റിലും ഈ വിലമാറ്റം വരുത്തിയിട്ടുണ്ട്. സൗജന്യ ഗാനാ പ്ലസ് സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.
ഈ ഇയര്‍ഫോണുകളുടെ പ്രധാന ആകര്‍ഷണം 14.2 എംഎം ഡ്‌നാമിക് ഡ്രൈവറാണ്. ഇത് ഗൂഗിള്‍ പിക്‌സല്‍ ബഡ്‌സ് 2 , സെനേസര്‍ മൊമെന്റം, ജബ്ര എലൈറ്റ് 65 ടി പോലുള്ള ഇയര്‍ബഡുകളേക്കാള്‍ അധികമാണ്.
ലോ ലാറ്റന്‍സി ഹൈ ഡെഫനിഷന്‍ (എല്‍എച്ച്ഡിസി) ഓഡിയോ കൊഡെക് ഇത് പിന്തുണയ്ക്കും. ഇതുവഴി മികച്ച ഗുണമേന്മയില്‍ ശബ്ദം കേള്‍ക്കാനാവും. 90 ശതമാനം നോയ്‌സ് റിഡക്ഷന്‍ കഴിവും, രണ്ട് മൈക്രോഫോണുകളും ഇയര്‍ഫോണ്‍ സംഭാഷണം മികച്ചതാക്കി മാറ്റും. ആന്‍ഡ്രോയിഡിലും ഐഓഎസ് ഉപകരണങ്ങളിലും ഇത് ഉപയോഗിക്കാം.
Content Highlights; Xiaomi Mi True Wireless Earphones 2 get price cut
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..