ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍/സ്മാര്‍ട്ട് ടിവി ബ്രാന്‍ഡുകളിലൊന്നായ ഷാവോമി എല്ലാ പുതിയ മി എയര്‍ പ്യൂരിഫയര്‍ 3 പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മി എയര്‍ പ്യൂരിഫയര്‍ 2 എസിന്റെ പിന്‍ഗാമിയാണ് മി എയര്‍ പ്യൂരിഫയര്‍ 3. ഒരു പ്രാഥമിക ഫില്‍റ്റര്‍, ഹെപ്പ ഫില്‍റ്റര്‍ (HEPA), ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഫില്‍റ്റര്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു ട്രിപ്പിള്‍-ലെയര്‍ ഫില്‍ട്രേഷന്‍ സംവിധാനമാണ് ഇതിലുള്ളത്.
വായുവിലെ വലിപ്പമുള്ള വസ്തുക്കളെ നീക്കം ചെയ്യുന്നതാണ് ഇതിന്റെ പ്രാഥമിക ഫില്‍റ്റര്‍. 2.5 മൈക്രോമീറ്ററില്‍ താഴെ വലിപ്പമുള്ള 99.97 ശതമാനം വസ്തുക്കളെ നീക്കം ചെയ്യാന്‍ ഇതിലെ ഹെപ്പ ഫില്‍റ്ററിന് ശേഷിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം ഇതിലെ ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഫില്‍ട്ടറിന് ഫോര്‍മാല്‍ഡിഹൈഡ്, വിഷ പദാര്‍ത്ഥങ്ങള്‍, ദുര്‍ഗന്ധം എന്നിവ ഒഴിവാക്കാന്‍ കഴിയും. 360° സിലിണ്ടര്‍ ഫില്‍ട്ടര്‍ ഡിസൈന്‍ എല്ലാ ദിശകളില്‍ നിന്നും വായു വലിച്ചെടുക്കാന്‍ അനുവദിക്കും.
മി എയര്‍ പ്യൂരിഫയര്‍ 3 യുടെ ക്ലീന്‍ എയര്‍ ഡെലിവറി റേറ്റ് (CADR) 380m³ / h ആണ്. ഇതിന് 484 ചതുരശ്ര അടി വലിപ്പമുള്ള മുറികളില്‍ ഓരോ മിനിറ്റിലും 6333 ലിറ്റര്‍ ശുദ്ധീകരിച്ച വായു എത്തിക്കാന്‍ ഇതിന് സാധിക്കുമെന്നും ഷാവോമി പറയുന്നു.
ഇതിന് ടച്ച് സംവിധാനത്തോടുകൂടിയുള്ള ഓഎല്‍ഇഡി ഡിസ്‌പ്ലേ നല്‍കിയിട്ടുണ്ട്. ഈ സ്‌ക്രീനില്‍ വായുവിന്റെ ഗുണമേന്മ നിരക്ക് (എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്-എക്യുഐ) തത്സമയം കാണിക്കും. 3 മി ഹോം ആപ്ലിക്കേഷനുമായി മി എയര്‍ പ്യൂരിഫയര്‍ ബന്ധിപ്പിക്കാന്‍ കഴിയും. ആപ്പിലൂടെയും തത്സമയ എക്യുഐ നിരീക്ഷിക്കാനാവും.
എംഐ.കോമില്‍ 9,999 രൂപയ്ക്ക് മി എയര്‍ പ്യൂരിഫയര്‍ 3 ലഭ്യമാണ്, 2,199 രൂപയ്ക്ക് ഫില്‍ട്ടറും ലഭിക്കും ലഭ്യമാണ്. മി എയര്‍ പ്യൂരിഫയര്‍ 3 ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയില്‍ 2019 നവംബര്‍ 7 മുതല്‍ ലഭ്യമാകും.
Content Highlights: xiaomi launched new mi air purifier 3