-
ഷാവോമി പുതിയ റോബോട്ടിക് വാക്കം ക്ലീനര്‍ പുറത്തിറക്കി. എംഐ റോബോട്ട് വാക്കം-മോപ്പ് പി. എന്നാണ് ഇതിന് പേര്. 29,999 രൂപയാണ് വില. എന്നാല്‍ പ്രാരംഭ ഓഫറായി 17,999 രൂപയ്ക്കാണ് ഇത് ഇന്ത്യയില്‍ വില്‍ക്കുക. നോ കോസ്റ്റ് ഇഎംഐ സ്‌കീമിലും ഇത് വാങ്ങാനാവും. ഷാവോമിയുടെ ക്ലൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോം വഴി മാത്രമേ എംഐ റോബോട്ട് വാക്കം മോപ് പി വാങ്ങാനാവൂ.
അടിച്ചുവാരുകയും തുടക്കുകയും ചെയ്യും എന്നതാണ് ഈ റോബോട്ടിന്റെ മുഖ്യ സവിശേഷത. ലേസര്‍ ഡിറ്റക്റ്റ് സിസ്റ്റം ഉപയോഗിച്ചാണ് ഇത് ഗതിനിര്‍ണയം നടത്തുന്നത്. 12 ഹൈ പ്രിസിഷന്‍ സെന്‍സറുകളുള്ള ഈ വാക്കം ക്ലീനര്‍ എംഐ ഹോം ആപ്പ് ഉപയോഗിച്ച് നിയന്ത്രിക്കാം.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ വാക്കം ക്ലീനറുകളില്‍ ഒന്നാണിത്. യൂറേക്കാ ഫോര്‍ബ്‌സ് ആര്‍വി 201 റോബോട്ടിക് ഫ്‌ളോര്‍ ക്ലീനറിന് വില 21,999 രൂപയാണ്. ഐബോട്ട് റൂംബ 606 ന് വില 21,900 രൂപയാണ്.
ജപ്പാന്‍ നിര്‍മിതമായ ഒരു ബ്രഷ്‌ലെസ് മോട്ടോറാണ് എംഐ റോബോട്ട് വാക്കം-മോപ്പിലുള്ളത്. കോര്‍ട്ടക്‌സ്-എ7 പ്രൊസസറും ഡ്യുവല്‍ കോര്‍ മാലി 400 ജിപിയുവും ഇതിന്റെ കംപ്യൂട്ടിങ് പ്രവൃത്തികളും വിവര ശേഖരണവും കാര്യക്ഷമമാക്കുന്നു.
ഇന്ത്യന്‍ വീടുകള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു. അടിച്ചുവാരാനും നിലം തുടയ്ക്കാനും കഴിയുമെങ്കിലും. അടിച്ചുവാരിയാല്‍ മാത്രം മതിയെങ്കില്‍ അതിന് വേണ്ടി മാത്രമായും ഇത് ഉപയോഗിക്കാം.
മോപ്പ് ആയി പ്രവര്‍ത്തിക്കുന്നതിന് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ടാങ്കും, വെള്ളം ഉപയോഗിക്കുന്നതിന് മൂന്ന് പ്രത്യേക ഗിയറുകളും വെള്ളം തുളുമ്പാതിരിക്കാനുള്ള സംവിധാനവും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ചാര്‍ജ് തീര്‍ന്നാല്‍ ഇത് ഓട്ടോമാറ്റിക് ആയി റീച്ചാര്‍ജ് ആവുകയും ചെയ്തുവന്ന ജോലി തുടരുകയും ചെയ്യും. 3200 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. ഒറ്റ ചാര്‍ജില്‍ 60 മുതല്‍ 130 മിനിറ്റ് വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..