-
സ്മാര്‍ട്‌ഫോണ്‍ വിപണിയിലും സ്മാര്‍ട് ടിവി വിപണിയിലും മാത്രമല്ല ദന്തസംരക്ഷണ വ്യവസായത്തിലേക്കും കടക്കുകയാണ് ഷാവോമി. പുതിയ എംഐ ഇലക്ട്രിക് ടൂത്ത് ബ്രഷ് ടി300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഷാവോമി. എംഐ ഡോട്ട്‌കോമില്‍ ക്രൗഡ്ഫണ്ടിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പുതിയ ഉല്‍പ്പന്നം എത്തിച്ചിരിക്കുന്നത്. 1299 രൂപയാണ് ഇതിന് വില.
എംഐ ഇലക്ട്രിക് ടൂത്ത് ബ്രഷ് ടി300 നിങ്ങളുടെ സ്വകാര്യ ദന്തഡോക്ടറാണെന്ന് ഷാവോമി പറയുന്നു. 25 ദിവസം ബാറ്ററി ചാര്‍ജ് ലഭിക്കുന്ന ബ്രഷ് യുഎസ്ബി-സി പോര്‍ട്ട് വഴിയാണ് ചാര്‍ജ് ചെയ്യുന്നത്. ഐപിഎക്‌സ് 7 വാട്ടര്‍പ്രൂഫ് ആണ് ബ്രഷ്.

ഒരു വീട്ടില്‍ ഒന്നിലധികം പേര്‍ എംഐ ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് മാറിപ്പോവാതിരിക്കാന്‍ ബ്രഷിന്റെ താഴെ ഘടിപ്പിക്കാവുന്ന വ്യത്യസ്ത നിറങ്ങളിലുള്ള റിങ്ങുകളും ഷാവോമി ലഭ്യമാക്കുന്നുണ്ട്. ക്രൗഡ് ഫണ്ടിങിന്റെ ഭാഗമായി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മാര്‍ച്ച് പത്ത് മുതല്‍ ബ്രഷ് വിതരണം ചെയ്യും.
Content Highlights: Xiaomi launched Mi Electric Toothbrush T300 in India
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..