രാജ്യത്തെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ ഷാവോമിയുടെ ആദ്യ ലാപ്‌ടോപ്പ് ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്ന് അഭ്യൂഹം. 5ജി പിന്തുണയോടുകൂടി എംഐ 10 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ചിതിന് തൊട്ടുപിന്നാലെയാണ് കമ്പനിയുടെ ലാപ് ടോപ്പും താമസിയാതെ എത്തുമെന്ന അഭ്യൂഹങ്ങള്‍ ടെക്‌നോളജി വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്നത്.
ഷാവോമിയുടെ റെഡ്മി ബുക്ക് 14 ആണ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുക എന്ന് ബിജിആര്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണില്‍ ലാപ്‌ടോപ്പ് പുറത്തിറക്കുമെന്ന് ഷാവോമിയില്‍ തന്നെയുള്ള ഒരു വ്യക്തി സ്ഥിരീകരിച്ചതായി സ്ലാഷ് ലീക്‌സ് അവകാശപ്പെടുന്നു. കഴിഞ്ഞ മാസം ഓണ്‍ലൈന്‍ റീടെയ്‌ലര്‍മാരുമായി നടന്ന ഓണ്‍ലൈന്‍ മീറ്റിങില്‍ റെഡ്മി ലാപ്‌ടോപ്പുകള്‍ താമസിയാതെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
റെഡ്മിബുക്ക് 14 ചൈനീസ് വിപണിയില്‍ ഇതിനോടകം ലഭ്യമാണ്. റെഡ്മി ബുക്ക് 14 ന്റെ എട്ട് ജിബി റാംട, 256 ജിബി സ്റ്റോറേജ്. ഇന്റല്‍ കോര്‍ ഐ5 പ്രൊസസര്‍ വരുന്ന ബേസ് മോഡലിന് ചൈനയില്‍ 3999 യുവാന്‍ ആണ് വില ഇത് ഇന്ത്യയില്‍ 42,720 രൂപ വരും. അപ്പോള്‍ 50,000 രൂപയില്‍ താഴെ വിലയിലായിരിക്കും ഇന്ത്യയില്‍ ഈ ലാപ്‌ടോപ്പിന് വില ആരംഭിക്കുക എന്ന് പ്രതീക്ഷിക്കാം.
അഭ്യൂഹങ്ങള്‍ സജീവമാണെങ്കിലും ഷാവോമിയില്‍നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണങ്ങളോ പ്രഖ്യാപനങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല.
Content Highlights: xiaomi india could launch its redmi book 14 in june