-
ഷാവോമി പുതിയ 30000 എംഎഎച്ച് പവര്‍ബാങ്ക് 3 ക്വിക്ക് ചാര്‍ജ് എഡിഷന്‍ പുറത്തിറക്കി. ഇത് ഉപയോഗിച്ച് മൂന്ന് ഉപകരണങ്ങള്‍ ഒരേസമയം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ടൈപ്പ് സി പോര്‍ട്ട് വഴി 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം ഇതിലുണ്ട്.
സ്മാര്‍ട് ബാന്‍ഡ്, ബ്ലൂടൂത്ത് വയര്‍ലെസ് ഇയര്‍ബഡ്‌സ് പോലെ കുറഞ്ഞ അളവില്‍ ഊര്‍ജം ആവശ്യമുള്ള ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് പ്രത്യേകം ലോ കറന്റ് മോഡ് പവര്‍ ബാങ്കിലുണ്ട്.
ഫോണുകള്‍ പത്തില്‍ കൂടുതല്‍ തവണ ഫുള്‍ചാര്‍ജ് ചെയ്യാന്‍ ഈ പവര്‍ബാങ്ക് ഉപയോഗിച്ച് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എംഐ 10, റെഡ്മി കെ30 പ്രോ ഫോണുകള്‍ 4.5 തവണ ചാര്‍ജ് ചെയ്യാനാകുമെന്നും ഐഫോണ്‍ എസ്ഇ (2020) 10.5 തവണ ചാര്‍ജ് ചെയ്യാനാകുമെന്നും ഷാവോമി അവകാശപ്പെടുന്നു.
18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമാണ് പുതിയ പതിപ്പിലെ പ്രധാന സവിശേഷതകളില്‍ ഒന്ന്. ഇതുവഴി ഒരു ഐഫോണ്‍ 11 1.45 മണിക്കൂറില്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. സാധാരണ അഞ്ച് വാട്ട് ട്രാവല്‍ ചാര്‍ജറിനേക്കാള്‍ 52 ശതമാനം വേഗതയാണ് ഇത്.
മൂന്ന് ഉപകരണങ്ങള്‍ ഒരേസമയം ചാര്‍ജ് ചെയ്യുന്നതിന് രണ്ട് യുഎസ്ബി ടൈപ്പ്-എ പോര്‍ട്ടുകളും, യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകളുമാണ് 30000 എംഎഎച്ച് എംഐ പവര്‍ ബാങ്ക് 3 യ്ക്കുള്ളത്. യുഎസ്ബി സി പോര്‍ട്ട് പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം.
Content Highlights: xiaomi 30000 mah power bank 3 quick charge edition
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..