തൊഷിബ കോര്‍പറേഷന്റെ ഉപസ്ഥാപനമായ തൊഷിബ ഗള്‍ഫ് എഫ്‌സിഇ ശബ്ദ ഉപകരണങ്ങളുമായി ഇന്ത്യന്‍ വിപണിയില്‍. തൊഷിബ ലൈഫ്‌സ്റ്റൈല്‍ ഇലക്ട്രോണിക്‌സുമായി സഹകരിച്ച് ഹെഡ്‌ഫോണുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍, സൗണ്ട് ബാര്‍ തുടങ്ങിയ ഉപകരണങ്ങളാണ് കമ്പനി ഇന്ത്യന്‍ വിപണിയിലെത്തിക്കുക. 

ഇന്റെക് സെക്യൂരിറ്റി സിസ്റ്റംസ് ആണ് കമ്പനിയുടെ രാജ്യത്തെ വിതരണക്കാര്‍. മറ്റ് പ്രധാന വിതരണക്കാരുമായും റീടെയില്‍ ശൃഖലകളുമായും തോഷിബ സഹകരിക്കും. ഒരു വര്‍ഷത്തെ വാറന്റിയുമായാണ് ഉപകരണങ്ങള്‍ ഇന്ത്യയില്‍ വിതരണത്തിലെത്തുക.

ആര്‍സിഇ സീരീസിലുള്ള ഹെഡ്‌ഫോണുകളാണ് തോഷിബ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഓവര്‍ ദി ഇയര്‍ / ഇന്‍ ഇയര്‍ ഹെഡ്‌ഫോണുകള്‍ വിപണിയിലിറങ്ങും,. 

1499 രൂപ വിലയുള്ള 40 എംഎം സ്പീക്കറുകളോടുകൂടിയ ഡി200എച്ച്, ഡി250എച്ച് ഉള്‍പ്പടെയുള്ളതാണ് ഓവര്‍ ദി ഇയര്‍ ഹെഡ്‌ഫോണുകള്‍. 

ബിടി180എച്ച് എന്ന ബ്ലൂടൂത്ത് ഹെഡ്‌ഫോണും പുറത്തിറക്കും. രണ്ട് ബ്ലൂടൂത്ത് ഉപകരണങ്ങളുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ബിടി200എച്ച് മോഡലും ലഭ്യമാവും.

തോഷിബയുടെ ടി വൈ പരമ്പരയിലുള്ള ബ്ലൂടൂത്ത് സൗണ്ട് ബാറുകളും പോര്‍ട്ടബിള്‍ സൗണ്ട് സിസ്റ്റങ്ങളും വിപണിയിലെത്തും. 

എസ്ബിഎക്‌സ്1000, എസ്ബിഎക്‌സ് 210 എന്നിവയാണ് ബ്ലൂടൂത്ത് സൗണ്ട് ബാറുകള്‍. 

എസ്ബിഎക്‌സ്1000 എന്ന 2.1 സിസ്റ്റത്തില്‍ രണ്ട് 15 വാട്ടിന്റെ സ്പീക്കറുകളും 30 വാട്ടിന്റെ സബ് വൂഫറുമുണ്ടാവും.  എസ്ബിഎക്‌സ് 210 എന്ന 2.0 ചാനലില്‍ 25 വാട്ടിന്റെ രണ്ട് സ്പീക്കറുകളും ഒരു 3.5 എംഎമ ഓക്‌സിലറി പോര്‍ട്ടും ഉണ്ടാവും. 

എസ്ബിഎക്‌സ് 1000 ന് 14,899 രൂപയും എസ്ബിഎക്‌സ് 210 11,799 രൂപയുമാണ് വില. 

സിഡബ്ല്യൂയു11, സി ഡബ്ല്യൂ യു 500 എന്നിവയാണ് പോര്‍ട്ടബിള്‍ സൗണ്ട് സിസ്റ്റങ്ങള്‍. 8,899 രൂപ വിലയുള്ള സിഡബ്ല്യൂയു 11 ന് ഒരു വാട്ടിന്റെ രണ്ട് സ്പീക്കറുകളാണുള്ളത്. CD-DA , CD-R/RW ഫോര്‍മാറ്റുകള്‍ ഇതില്‍ പ്രവര്‍ത്തിക്കും. യുഎസ്ബി പോര്‍ട്ടും ഇതിനുണ്ട്. 

14,699 രൂപയാണ് സി ഡബ്ല്യൂ യു 500  ന്റെ വില. ഇതില്‍ എസ്ഡി കാര്‍ഡ് യുഎസ്ബി സൗകര്യങ്ങളുമുണ്ടാവും.