ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്ന റോബോട്ടിന് ആമസോണില്‍ വില 46,000 രൂപയിലേറെ. ക്ലോസറ്റുകളില്‍ സാധാരണ ബ്രഷുകള്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ ഈ റോബോട്ടിന്റെ ബ്രഷുകള്‍ ചെന്നെത്തുകയും വൃത്തിയാക്കുകയും ചെയ്യും. 

ഗിഡ്ഡല്‍ ടോയ്‌ലറ്റ് ക്ലീനിങ് റോബോട്ട് എന്നാണിതിന് പേര്. 500 ഡോളറാണ് (46541 രൂപ) ഇതിന് വില. റോബോട്ട് ഘടിപ്പിക്കാന്‍ സൗകര്യമുള്ള ഒരു ടോയ്‌ലറ്റ് സീറ്റ് പാഡും റോബോട്ടിനൊപ്പം സൗജന്യമായി ലഭിക്കും.

toilet cleaning robotക്ലോസറ്റിനുള്ളില്‍ ഇറക്കിവെച്ചാണ് ഇത് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഉപയോഗം കഴിഞ്ഞതിന് ശേഷമേ റോബോട്ടിനെ വൃത്തിയാക്കല്‍ പണി ഏല്‍പ്പിക്കാവൂ. ഇനി റോബോട്ട് പണിയെടുക്കുമ്പോഴെങ്ങാനും ആ പാവത്തിന്റെ മുകളില്‍ ചെന്നിരുന്നേക്കരുത്. 

തിരിയാത്ത ബ്രഷുകളാണിതിനുള്ളതെന്നും വെള്ളവും അഴുക്കും തെറിക്കില്ലെന്നും ഗിഡ്ഡല്‍ പറയുന്നു. ആന്റിമൈക്രോബയല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 

വാട്ടര്‍ ക്ലോസറ്റിന്റെ റിമ്മിന് മുകളിലും റിമ്മിനടിയിലും ടോയ്‌ലറ്റ് ബൗളിനുള്ളിലും കുഴലിനുള്ളിലുമെല്ലാം ഈ റോബോട്ട് വൃത്തിയാക്കും. വലിപ്പം കുറഞ്ഞ വാട്ടര്‍ ക്ലോസറ്റുകളിലും ഈ റോബോട്ടിനെ ഉപയോഗിക്കാം. എന്നാല്‍ വലിയ ക്ലോസറ്റുകളില്‍ മാത്രമേ ഇതിന്റെ ബ്രഷിന് എല്ലായിടത്തും ചെന്നെത്താന്‍ പറ്റൂ.

toilet cleaning robotമൂന്ന് കിലോഗ്രാം ആണ് ഇതിന്റെ ഭാരം. റീച്ചാര്‍ജബിള്‍ ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിന് ഊര്‍ജം പകരുന്നത്. ഇതിനുള്ളിലേക്ക് വെള്ളം കടക്കില്ല. ആഴ്ചയില്‍ മൂന്ന് ടോയ്‌ലറ്റുകള്‍ വീതം മൂന്ന് വര്‍ഷത്തോളം ഉപയോഗിച്ച് നോക്കി പരീക്ഷിച്ചതിന് ശേഷമാണ് റോബോട്ടിനെ കമ്പനി വില്‍പനയ്‌ക്കെത്തിച്ചിരിക്കുന്നത്. 

കക്കൂസ് കഴുകുന്ന റോബോട്ടിന് ഒരു തല വേണമെന്ന് നിര്‍ബന്ധമില്ലെങ്കിലും ഈ റോബോട്ടിന് കമ്പനി ഒരു തലയും നല്‍കിയിട്ടുണ്ട്. 

Content Highlights: toilet-cleaning ROBOT sale in amazon for 500 dollars