സാന്‍ഫ്രാന്‍സിസ്‌കോ: ഒരു അള്‍ട്രാ ഫാസ്റ്റ് സൂപ്പര്‍കാറും പുതിയൊരു ഇലക്ട്രിക്ക് സെമി ട്രെക്കും ദിവസങ്ങള്‍ക്ക് മുമ്പാണ് ടെസ് ല ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വമ്പന്‍ പദ്ധകളില്‍ നിന്നും വ്യത്യസ്തമായൊരു പ്രഖ്യാപനമാണ് കഴിഞ്ഞദിവസം ടെസ് ലയില്‍ നിന്നുണ്ടായത്. 

ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ് ല ഐഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പവര്‍ബാങ്ക് പുറത്തിറക്കിയികിരിക്കുകയാണ് ഇപ്പോൾ. അതും ആര്‍ക്കും താങ്ങാവുന്ന മിതമായ വിലയില്‍. 45 ഡോളറാണ് ഇതിന് വില. അതായത് ഏകദേശം 2,930 രൂപ.

യുഎസ്ബി, മൈക്രോ യുഎസ്ബി, ആപ്പിള്‍ ലൈറ്റനിങ് കണക്ഷുകള്‍ പവര്‍ബാങ്കിലുണ്ടാവും. 3,350 mAh ശേഷിയുള്ള ബാറ്ററിയാണ് പവര്‍ബാങ്കില്‍ ഉപയോഗിച്ചിരിക്കുന്നത്. 

ടെസ് ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായുള്ള സൂപ്പര്‍ ചാര്‍ജറുകളുടെ മാതൃകയില്‍ തന്നെയാണ് ഈ പവര്‍ബാങ്കിന്റെയും രൂപകല്‍പന. 

 എന്തായാലും ലോകത്തെ മുന്‍നിക ടെക്ക് കമ്പനികളിലൊന്നായ ടെസ് ലയുടെ ബ്രാന്റ് ഉല്‍പന്നങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും വാങ്ങാവുന്ന പവര്‍ബാങ്ക് ആയിരിക്കും ഇത്.