പുതിയ ടിവികള്‍ വിപണിയില്‍ അവതരിപ്പിച്ച് ടി.സി.എല്‍. 2021 സി.സീരീസിലുള്ള ടിവികളാണ് അവതരിപ്പിച്ചത്.. മാജിക് ക്യാമറയുള്ള മിനി എല്‍.ഇ.ഡി ക്യു.എല്‍.ഇ.ഡി 4കെ സി825(Mini LED QLED4K C825) , ഗെയിം മാസ്റ്റര്‍ ഉള്ള ക്യു.എല്‍.ഇ.ഡി 4കെ സി728 (QLED 4K C728), കൂടാതെ വീഡിയോ ക്യാമറയുള്ള ക്യു.എല്‍.ഇ.ഡി 4കെ സി725 (QLED 4KC725) എന്നിവയാണ് പുറത്തിറക്കിയത്. ഡോള്‍ബി വിഷന്‍, ഡോള്‍ബി വിഷന്‍ ഐ.ക്യൂ ഡോള്‍ബി ആറ്റ്മോസ്, മാജിക് ക്യാമറ, ഗെയിം മാസ്റ്റര്‍, ഹാന്‍ഡ്സ് ഫ്രീ വോയിസ് കണ്ട്രോള്‍ 2.0, ടി.സി.എല്‍ സ്മാര്‍ട്ട് യു.ഐ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

പരമ്പരാഗത എല്‍.ഇ.ഡി (LED) ടിവികളെ അപേക്ഷിച്ച് ഗ്രെയിന്‍ സൈസ് വലിയൊരളവുവരെ കുറയ്ക്കുന്ന സ്ട്രെയിറ്റ് ഡൗണ്‍ ബാക്ക് ലൈറ്റ് മോഡ് സ്വീകരിച്ചാണ് ഈ ടി.വി പ്രവര്‍ത്തിക്കുന്നത്. ഫുള്‍ അറേ ലോക്കല്‍ ഡിമ്മിങ് സാങ്കേതികതയുടെ സഹായത്തോടെ,സി825 (C825) കൂടുതല്‍ കോണ്‍ട്രാസ്റ്റ്, കൂടുതല്‍ കൃത്യതയുള്ള നിറം എന്നിവ നല്‍കുന്നു. കൂടാതെ ഇതിന് 120 ഹെര്‍ട്സ് എം.ഇ.എം.സി(120Hz MEMC), ടി.സി.എല്‍-ന്റെ സ്വന്തമായ സോഫ്റ്റ് വെയര്‍ അല്‍ഗോരിതം എന്നിവയുള്ളതിനാല്‍ കാഴ്ചയുടെ പ്രശ്നങ്ങള്‍ കുറയ്ക്കുകയും,മെച്ചപ്പെട്ട ദൃശ്യ ഗുണമേന്മയും നല്‍കുന്നു.

ഇതിലെ എച്ച്.ഡി.എം.എല്‍ 2.1 (HDML2.1) എന്ന ഗെയ്മിങ് ഫീച്ചര്‍, ഉന്നത ഗുണമേന്മയുള്ള ഗെയിമുകള്‍ ലളിതമായ പ്രൊസസിങ്ങിനും, കൂടാതെ അതീവ മികവോടെ കളിക്കാനും സഹായിക്കുന്നു. ഒപ്പം ഇതിന് ഗൂഗിള്‍ ഡുവോ, സൂം മീറ്റ് എന്നിവ ഉപയോഗിച്ച് ഓണ്‍ലൈനില്‍ ആശയവിനിമയവും സാധ്യമാക്കാന്‍ സഹായിക്കുന്ന 1080പി മാഗ്നറ്റിക് മാജിക് ക്യാമറയും ഇതിന്റെ പ്രത്യേകതയാണ്. ഡോള്‍ബി വിഷന്‍, എച്ച്.ഡി.അര്‍ 10+ (HDR 10+) സാങ്കേതികത, 4കെ (4K) റെസലൂഷന്‍, എഐപിക്യു(AiPQ )എഞ്ചിന്‍ എന്നിവ മികച്ച ചിത്രങ്ങള്‍ ലഭിക്കാന്‍ സഹായിക്കുകയും, മനോഹരങ്ങളായ ചിത്രങ്ങള്‍ എത്തിക്കാന്‍ എം.ഇ.എം.സി,(MEMC) എച്ച്.ഡി.എം.എല്‍ 2.1, (HDMI 2.1) എന്നിവയ്ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു. ശ്രവ്യ വിനോദങ്ങളുടെ കാര്യത്തില്‍ ഈ ടിവിയ്ക്ക് ഐമാക്ക്സ് (IMAX) എന്‍ഹാന്‍സ് ചെയ്ത് സര്‍ട്ടിഫൈ ചെയ്ത 2.1 ഇന്റഗ്രേറ്റഡ് ഓങ്കിയോ സൌണ്ട് ബാര്‍ (ONKYO), ഡോള്‍ബി അറ്റ്മോസിനൊപ്പം ഒരു ബില്‍ട്ട് ഇന്‍ സബ് വൂഫര്‍ എന്നിവ കൂടിയുണ്ട്. ഡോള്‍ബി വിഷന്‍, ഡോള്‍ബി വിഷന്‍ ഐക്യു, ഡോള്‍ബി ആറ്റ്മോസ്, എന്നിവയ്ക്കൊപ്പം, സി 728(C728) അവിശ്വസനീയമായ ദൃശ്യ-ശ്രവണാനുഭവം നല്‍കുന്നു.

ഈ ഉപകരണം ഉപഭോക്താവിന് തടസ്സം കൂടാതെ ശബ്ദനിയന്ത്രണം വഴി ടിവി പ്രവര്‍ത്തിപ്പിക്കുവാനായി 120 ഹെര്‍ട്സ് എം.ഇ.എം.സി (120Hz MEMC), ഹാന്‍ഡ്സ് ഫ്രീ വോയിസ് കണ്ട്രോള്‍ എന്നിവ നല്‍കി സഹായിക്കുന്നു. 55 ഇഞ്ച് , 65 ഇഞ്ച് 75 ഇഞ്ച് എന്നീ അളവുകളില്‍ വരുന്ന ഈ ടിവികള്‍ യഥാക്രമം 79,990 രൂപ, 102,990 രൂപ, 159,990 രൂപ എന്നീ വിലകളില്‍ ടി.സി.എല്‍ ഇന്ത്യ സ്റ്റോറുകളില്‍ നിന്നും ലഭിക്കുന്നു.

Content Highlights: TCL LED TVs, TCL launched Mini LEDQLED 4, QLED 4K televisions