Photo Courtesy: techniknews
സോണിയുടെ ശക്തമായ ഹെഡ്ഫോണ് WH-1000X-M4 ന് പിന്‍ഗാമിയായി WH-1000X-M5 പുറത്തിറക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ WH-1000X-M5 ന്റെ ഡിസൈന്‍ ചോര്‍ന്നിരിക്കുകയാണ്. ഇതോടെ ഡിസൈന്‍ സംബന്ധിച്ചും മറ്റ് സവിശേഷതകള്‍ സംബന്ധിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.
ടെക്നിക് ന്യൂസ് പങ്കുവെച്ച ഒരു ചിത്രത്തില്‍ WH-1000XM4 സമാനമായ ഡിസൈനാണ് WH-1000X-M5 നുമുള്ളത്. എങ്കിലും ചെറുതാണെങ്കിലും പ്രത്യക്ഷമായ ചില മാറ്റങ്ങള്‍ ഹെഡ്ഫോണിലുണ്ടാവും. ഇയര്‍ പാഡുകളുടെ വലിപ്പം വര്‍ധിച്ചിട്ടുണ്ട്. ഹെഡ്ബാന്‍ഡിനും കനം കൂടിയ പാഡിങ് ആണ് നല്‍കിയിരിക്കുന്നത്.
കറുപ്പ്, സില്‍വര്‍ നിറങ്ങളിലാണ് ഇത് പുറത്തിറങ്ങുകയെന്ന് ടെക്നിക് ന്യൂസ് പറയുന്നു.
ഹെഡ്ഫോണിന്റെ സാങ്കേതിക വശങ്ങളെ കുറിച്ചുള്ള ആധികാരിക വിവരങ്ങളൊന്നും നിലവില്‍ ലഭ്യമല്ല. എന്നാല്‍ 40 മണിക്കൂറോളം നേരം ഇതില്‍ ചാര്‍ജ് നില്‍ക്കുമെന്നും 3.5 മണിക്കൂര്‍ കൊണ്ട് ഇത് ഫുള്‍ചാര്‍ജ് ചെയ്യാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാറ്ററിയുടെ ശേഷി 10 മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഫുള്‍ ചാര്‍ജ് ആവാന്‍ ഒരു അരമണിക്കൂര്‍ അധികം ചാര്‍ജ് ചെയ്യേണ്ടി വരും. എന്ന് മാത്രം.
പുതിയ ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ആക്റ്റീവ് നോയ്സ് കാന്സലേഷന് വേണ്ടി രണ്ട് പ്രൊസസറുകളുണ്ട്. മൂന്ന് മൈക്രോഫോണുകളും ഇതിലുണ്ട്. ബ്ലൂടൂത്ത് 5.2 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ യുഎസ്ബി ടൈപ്പ് സി സ്ലോട്ട് ഉണ്ട്.
സ്വിച്ച് ഓണ്‍, ഓഫ് ബട്ടന് പകരം ഒരു സ്ലൈഡര്‍ ആണ് നല്‍കിയിട്ടുള്ളത്. 'കസ്റ്റം' എന്ന പേരില്‍ ഉണ്ടായിരുന്ന ബട്ടന്റെ പേര് NC/Ambient എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതിന്റെ വില എത്രയാണെന്ന് ഇപ്പോള്‍ വ്യക്തമല്ല.
Content Highlights: Sony WH-1000XM5, design information
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..