ടോക്യോ: ആഗോള തലത്തില്‍ നേരിടുന്ന ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് മിറര്‍ലെസ് വ്‌ലോഗിങ് ക്യാമറയായ സെഡ് വി-ഇ10 ന്റെ ഓര്‍ഡറുകള്‍ ഒഴിവാക്കി മുന്‍നിര ജാപ്പനീസ് കമ്പനിയായ സോണി. ഓഗസ്റ്റിലാണ് കമ്പനി ഈ ക്യാമറ അവതരിപ്പിച്ചത്. 

കൂടാതെ a7 II സീരീസ്, a6400, a6100 ക്യാമറകള്‍ക്ക് ഓഡര്‍ സ്വീകരിക്കുന്നതും കമ്പനി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഡിജിറ്റല്‍ ഫോട്ടോഗ്രഫി റിവ്യൂ പറയുന്നു. അതിന് പിന്നാലെയാണ് സെഡ്വി-ഇ10 ക്യാമറയുടെയും വില്‍പനയില്‍ നിന്നും മാറി നില്‍ക്കാന്‍ കമ്പനി തീരുമാനിച്ചത്. 

സെമികണ്ടക്ടര്‍ ക്ഷാമം കൊണ്ടാണ് ഡിജിറ്റല്‍ ഇമേജിങ് ഉല്‍പന്നങ്ങള്‍ വൈകുന്നത് എന്ന് കമ്പനി വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു.

ഉപഭോക്താക്കള്‍ക്ക് അസൗകര്യം നേരിട്ടത്തില്‍ ക്ഷമചോദിക്കുന്നതായും കഴിയുന്നതും വേഗത്തില്‍ ഉല്‍പ്പന്നം എത്തിക്കാന്‍ ശ്രമിക്കുമെന്നും കമ്പനി പറഞ്ഞു. 

ആഗോള തലത്തില്‍ നേരിടുന്ന സെമികണ്ടക്ടര്‍ ക്ഷാമം വിവിധ വ്യവസായ മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യ രംഗം, സ്മാര്‍ട്‌ഫോണുകള്‍, വാഹന നിര്‍മാണ രംഗം എന്നിവ അതില്‍ ചിലതാണ്. ഈ പശ്ചാത്തലത്തിലാണ് ആപ്പിള്‍ ഗൂഗിള്‍ പോലുള്ള കമ്പനികള്‍ സ്വന്തം ചിപ്പുകളിലേക്ക് നീങ്ങിയത്.

Content Highlights: ony suspends orders of vlogging camera amid chip shortage