Photo: twitter.com/snappixy
ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനായി കുഞ്ഞന്‍ ഡ്രോണ്‍ അവതരിപ്പിച്ച് സ്നാപ്ചാറ്റ്. പിക്സി എന്നാണ് ഡ്രോണിന്റെ പേര്. 250 ഡോളര്‍ (19,153 രൂപ) ആണിതിന് വില. കമ്പനിയുടെ സ്നാപ് സമ്മിറ്റിലാണ് ഡ്രോണ്‍ അവതരിപ്പിച്ചത്.
പോക്കറ്റില്‍ കൊണ്ടുണ്ടക്കാവുന്ന വലിപ്പത്തിലുള്ള ഈ ഡ്രോൺ മറ്റ് ഡ്രോണുകളെ പോലെ ഒരു ഉപകരണം ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഒന്നല്ല . പകരം ഇതിൽ നാല് പ്രീസെറ്റ് ഫ്ളൈയിങ് പാറ്റേണുകളുണ്ട്. ഡ്രോണുപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ പ്രീസെറ്റ് ഫ്ളൈറ്റ് പാറ്റേണുകള്‍ ഉപയോഗിക്കാം. ഫ്ളോട്ട്, ഓര്‍ബിറ്റ്, ഫോളോ യൂ തുടങ്ങിയവ അതില്‍ ചിലതാണ്. ജോലി കഴിഞ്ഞാല്‍ ഡ്രോണ്‍ തിരികെ കയ്യില്‍ വന്ന് നില്ക്കും.
പിക്സിയില്‍ എടുക്കുന്ന വീഡിയോകള്‍ നേരിട്ട് സ്നാപ്ചാറ്റ് മെമ്മറീസിലേക്ക് അയക്കാന്‍ സാധിക്കും. അവിടെ വെച്ച് വീഡിയോ എഡിറ്റ് ചെയ്യാം. ഈ വീഡിയോ ചാറ്റിലും സ്റ്റോറീസിലും സ്പോട്ട് ലൈറ്റിലും ഷെയര്‍ ചെയ്യാനും മറ്റ് ആപ്പുകളിലേക്ക് അയക്കാനും സാധിക്കും.
12 എംപി സെന്‍സറാണ് പിക്സിയ്ക്കുള്ളത്. 16 ജിബി സ്റ്റോറേജുണ്ട്. 100 വീഡിയോകള്‍ വരെയും 1000 ചിത്രങ്ങള്‍ വരെയും ഇതില്‍ ശേഖരിക്കാനാവും. ഡിജിഐ മിനി എസ്ഇ പോലുള്ള ഡ്രോണുകള്‍ വിപണിയില്‍ പിക്സിയ്ക്ക് എതിരാളികളായുണ്ട്. ഒരു ബാറ്ററി മാത്രമാണ് പിക്സിയ്ക്കുള്ളത്. മറ്റൊരു ബാറ്ററി കൂടി വാങ്ങണമെങ്കില്‍ 19.99 ഡോളര്‍ (1531 രൂപ) കൂടി ചിലവാക്കേണ്ടി വരും.
10 മുതല്‍ 20 മിനിറ്റ് നേരം ദൈര്‍ഘ്യത്തില്‍ അഞ്ച് മുതല്‍ എട്ട് തവണ വരെയെങ്കിലും പിക്സി പറത്താന്‍ സാധിക്കും. സ്നാപ്പ്ചാറ്റ് പോലുള്ള സോഷ്യല്‍ മീഡിയ ഉപയോഗങ്ങള്‍ക്ക് വേണ്ടിയുള്ള വീഡിയോകള്‍ പകര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പിക്സി രംഗത്തിറക്കിയിരിക്കുന്നത്.
Content Highlights: snapchat launched pixy drone
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..