കാംക്ഷയേറ്റി ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിന് തിങ്കളാഴ്ച്ച തുടക്കമാവുന്നു. ആപ്പിളിന്റെ പുത്തന്‍ സോഫ്റ്റ്‌വേര്‍ പ്രഖ്യാപനങ്ങള്‍ സംഭവിക്കാറുള്ള ഈ സമ്മേളനത്തില്‍ ഇത്തവണ ആപ്പിള്‍ പുതിയ ഡിവൈസ് പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിരി ഡിജിറ്റല്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പുതിയ സ്പീക്കര്‍ ആണ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ സമ്മേളനത്തിന്റെ മുഖ്യശ്രദ്ധാകേന്ദ്രമാവും ഈ ഉപകരണം.

സിരി സ്പീക്കര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിതബുദ്ധി) അധിഷ്ഠിതമായി ശബ്ദ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആമസോണ്‍ എക്കോ, ഗൂഗിള്‍ ഹോം എന്നീ ഉപകരണങ്ങള്‍ക്കുള്ള ആപ്പിളിന്റെ മറുപടിയാവും സിരി സ്പീക്കര്‍.

എന്താണ് ഇതിന്റെ പ്രത്യേകത, കാണാന്‍ എങ്ങിനെയുണ്ടാവും എന്ന കാര്യത്തില്‍ യാതൊരു സൂചനകളും ഇതുവരെ ലഭ്യമല്ല. ആപ്പിള്‍ ആയതുകൊണ്ടുതന്നെ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാതെ വയ്യ.

SIRI

സിരി ഡിജിറ്റല്‍ അസിസ്റ്റന്റില്‍ വലിയ പരിഷ്‌കാരങ്ങള്‍ ഈ വര്‍ഷം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടിവിയിലേക്കും, വാച്ചിലേക്കും സിരിയുടെ സാധ്യതകള്‍ സന്നിവേശിപ്പിക്കാനും ആപ്പിള്‍ ശ്രമിച്ചേക്കും. ആപ്ലിക്കേഷനുകളിലും സിരി ഉപയോഗപ്പെടുത്താനിടയുണ്ട്. സിരിയിലൂടെ ആപ്പിളിന്റെ ഉപകരണങ്ങളെ പരസ്പരം ബന്ധിപ്പിക്കാനുള്ള ശ്രമവും ഉണ്ടായേക്കും. 

ജൂണ്‍ 5 മുതല്‍ 9 വരെയാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് നടക്കുന്നത്. ഐ.ഓ.എസ്, മാക് ഓഎസ്, ടിവിഓഎസ്, വാച്ച്ഓസ് എന്നിവയില്‍ പുതിയ നിരവധി പരിഷ്‌കാരങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഐഓഎസ് 11

ഐഓഎസിന്റെ പതിനൊന്നാം പതിപ്പ് അവതരിപ്പിക്കപ്പെടും എന്നതാണ് ഒരു പ്രതീക്ഷ. നിലവില്‍ പല സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകളും പരീക്ഷിച്ചിട്ടുള്ള നൈറ്റ് മോഡ് ഓപ്ഷന് സമാനമായി ഐഓഎസില്‍ പൂര്‍ണമായും ഉപയോഗിക്കാവുന്ന 'ഡാര്‍ക്ക് മോഡ്'  ഓപ്ഷനായിരിക്കും പുതിയ പതിപ്പിന്റെ പ്രത്യേകതകളില്‍ ഒന്ന്. 'ഓഎല്‍ഇഡി'(OLED) ഐഫോണുകള്‍ പുറത്തിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

IOS apps

ആപ്ലിക്കേഷനുകളില്‍ പുതിയ അപ്‌ഡേറ്റുകള്‍ 

ആപ്ലിക്കേഷനുകളില്‍ പുതിയ അപ്‌ഡേറ്റുകള്‍ ഉണ്ടായേക്കും. കഴിഞ്ഞ വര്‍ഷം ഐ മെസേജ്, ഫോട്ടോസ് തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ അപ്‌ഡേറ്റുകളുണ്ടായിരുന്നു. ഇത്തവണ മെയില്‍, സഫാരി ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകള്‍ക്ക് അപ്‌ഡേറ്റുകള്‍ പ്രഖ്യാപിക്കാനും ഇടയുണ്ട്. 

സുഹൃത്തുക്കള്‍ക്ക് പണം അയക്കാം

സുഹൃത്തുക്കള്‍ക്ക് പണം കൈമാറാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. നിലവില്‍ വെന്‍മോ, സ്‌ക്വയര്‍ കാഷ് തുടങ്ങിയ പേമെന്റ് ആപ്ലിക്കേഷനുകള്‍ ഐഓഎസിലുണ്ട്. പുതിയ ഫീച്ചര്‍ ആപ്പിള്‍ പേയുടെ ഭാഗമായാണോ അല്ലെങ്കില്‍ ഐ മെസേജിനൊപ്പം പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ ആവുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല.