പ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ പതിപ്പുകളിലൊന്നായ ഐഫോണ്‍ 11 പ്രോ മാക്‌സ് സ്വന്തമാക്കി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഇന്‍സ്റ്റാഗ്രാമിലാണ് ഐഫോണ്‍ 11 പ്രോ മാക്‌സിന്റെ ട്രിപ്പിള്‍ റിയര്‍ ക്യാമറ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ചിത്രം കിങ് ഖാന്‍ പങ്കുവെച്ചത്. 

പുതിയ ഫോണിന്റെ ട്രിപ്പിള്‍ ക്യാമറ ഷാരൂഖിന് ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്. ട്രിപ്പിള്‍ ക്യാമറ അതിമനോഹരമാണെന്നും ഇനിയെന്താണ് ആപ്പിള്‍ അവതരിപ്പിക്കാന്‍ പോവുന്നതെന്നും ഷാരൂഖ് ആപ്പിളിനോട് ചോദിക്കുന്നു. ഐഫോണ്‍ 11 പ്രോ മാക്‌സ് പുറത്തിറക്കിയ ആപ്പിളിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. #shotoniPhoneProMax എന്ന ഹാഷ്ടാഗിലാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. 

അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് ഐഫോണ്‍ 11 പ്രോ മാക്‌സ് ആപ്പിള്‍ പുറത്തിറക്കിയത്. ട്രിപ്പിള്‍ ക്യാമറ സംവിധാനവുമായെത്തുന്ന ആദ്യ ഐഫോണ്‍ ആണിത്. നിലവിലുള്ള ഏറ്റവും വിലയേറിയ ഐഫോണും ഇതാണ്. 

ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ഒരു ആരാധകനാണ് ഷാരൂഖ്. ഇത് ആദ്യമായല്ല അദ്ദേഹം ആപ്പിള്‍ ഉല്‍പ്പന്നങ്ങളുമായി ചിത്രമെടുക്കുന്നത്. ഈ വര്‍ഷം ആദ്യം ആപ്പിളിന്റെ രണ്ടാം തലമുറ എയര്‍പോഡുകള്‍ക്കൊപ്പമുള്ള ചിത്രം ഷാരൂഖ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷം ഐഫോണ്‍ ടെന്‍എസ് മാക്‌സ് ഇന്ത്യയിലെത്തിയപ്പോഴും ടെന്‍ എക്‌സ് മാക്‌സിന്റെ ക്യാമറയിലെടുത്ത ചിത്രം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയുണ്ടായി. 

Content Highlights: shah rukh khan shows his new iphone max pro on instagram