ഗാലക്‌സി ഫോള്‍ഡ് സ്മാര്‍ട്‌ഫോണിന് പിന്നാലെ സാംസങ് മറ്റൊരു ഫോള്‍ഡബിള്‍ ഫോണിനായുള്ള ശ്രമത്തിലാണെന്ന് വിവരം. പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു. ആദ്യ ഫോള്‍ഡ് സ്മാര്‍ട്‌ഫോണില്‍ നിന്നും വ്യത്യസ്തമായി മുകളില്‍ നിന്നും താഴേക്ക് മടക്കും വിധമുള്ള ക്ലാംഷെല്‍-സ്റ്റൈല്‍ ഫോള്‍ഡബിള്‍ ഫോണ്‍ ആണിത്. സാംസങ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പുതിയ പദ്ധതി സാംസങ് വെളിപ്പെടുത്തിയത്.
പുതിയ ഫോള്‍ഡബിള്‍ ഫോണിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന് പരിചയപ്പെടുത്തുന്നതാണ് സാംസങ് പുറത്തുവിട്ട 25 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ. പഴയ ഫോണ്‍ മടക്ക് നിവര്‍ത്തുമ്പോള്‍ ചതുരാകൃതിയിലുള്ള ഒരു ടാബ് ലെറ്റ് സ്ക്രീൻ തുറന്നുവരികയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് വിപണിയിലുള്ള സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീന്‍ മുകളില്‍ നിന്നും താഴേക്ക് പകുതിയായി മടക്കിയാല്‍ എങ്ങനെയാണോ അതുപോലെയാണ് പുതിയ ഫോണിന്റെ ഫോള്‍ഡിങ് സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്. പുതിയ ഫോള്‍ഡബിള്‍ ഫോണിന്റെ പേര് ഉള്‍പ്പടെ കൂടുതല്‍ വിവരങ്ങളൊന്നും സാംസങ് പുറത്തുവിട്ടിട്ടില്ല.
മോട്ടോറോളയും ഇതുപോലെ ക്ലാംഷെല്‍-സ്‌റ്റൈല്‍ ഫോള്‍ഡിങ് സംവിധാനവുമായി ഒരു ഫോണ്‍ നിര്‍മിക്കുന്നുണ്ട്. ഈ ഫോണ്‍ നവംബര്‍ 16 ന് പുറത്തിറക്കാനിരിക്കുകയാണ്.
സാംസങിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ കഴിഞ്ഞ മാസമാണ് വിപണിയിലെത്തിയത്. തൊട്ടുപിന്നാലെയാണ് അടുത്ത ഫോള്‍ഡബിള്‍ ഫോണ്‍ നിര്‍മിക്കാനുള്ള പദ്ധതി കമ്പനി വെളിപ്പെടുത്തുന്നത്. തുടക്കത്തില്‍ ചില വെല്ലുവിളികള്‍ നേരിട്ടെങ്കിലും ഗാലക്‌സി ഫോള്‍ഡ് മികച്ച വിജയം നേടിയിട്ടുണ്ടെന്നാണ് വിവരം.
Content HIghlights: samsung teaser new foldable screen camera with clamshell style fold