മസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ സാംസങ് ഫോണുകള്‍ക്ക് ഇന്ന് വന്‍ വിലക്കിഴിവ്. സാംസങ് ഗാലക്‌സി എം32 5ജി, സാംസങ് ഗാലക്‌സി എം31 ഫോണുകള്‍ക്ക് ആകര്‍ഷകമായ ഡീലുകളാണ് ആമസോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 

25990 രൂപയുടെ സാംസങ് ഗാലക്‌സി എം32 സ്മാര്‍ട്‌ഫോണിന്റെ 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് പതിപ്പിന് ഡീല്‍ വില 18999 രൂപയാണ്. 6991 രൂപ ഡിസ്‌കൗണ്ടിലാണ് ഇത് വില്‍ക്കുന്നത്. 

ഇതിന്റെ 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് പതിപ്പാകട്ടെ 7000 രൂപ വിലക്കിഴിവില്‍ 16,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. 

മീഡിയാ ടെക് ഡൈമെന്‍സിറ്റി 720 ഒക്ടാകോര്‍ പ്രൊസസറില്‍ 5ജി കണക്റ്റിവിറ്റി സൗകര്യം ഉണ്ട് എന്നതാണ് മുഖ്യ സവിശേഷത. 

എച്ച്ഡി പ്ലസ് റസലൂഷനിലുള്ള 6.5 ഇഞ്ച് ടിഎഫ്ടി ഇന്‍ഫിനിറ്റി വി കട്ട് ഡിസ്‌പ്ലേയും ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഇതിനുണ്ട്. 

ക്വാഡ് ക്യാമറ സംവിധാനത്തില്‍ 48 എംപി പ്രധാന ക്യാമറയും എട്ട് എംപി വൈഡ് ക്യാമറ, അഞ്ച് എംപി ഡെപ്ത് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. 13 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.

5000 എംഎഎച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് 11 ഓഎസ് അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 3.1 ആണുള്ളത്. 

എന്‍എഫ്‌സി, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിലുണ്ട്.  

ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് 6 മാസത്തെ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് ഓഫറും ലഭിക്കും. 

 

സാംസങ് ഗാലക്‌സി എം 31 

21,999 രൂപ വിലയുള്ള ഫോണ്‍ 16,999 രൂപയ്ക്കാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ആറ് ജിബി, എട്ട് ജിബി റാം വേരിയന്റുകളുള്ള ഫോണില്‍ 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. 

ക്വാഡ് ക്യാമറ സംവിധാനത്തില്‍ 64 എംപി പ്രധാന ക്യാമറ, 8 എംപി അള്‍ട്രാ വൈഡ് ക്യാമറ, 5എംപി ഡെപ്ത് ക്യാമറ, 5എംപി മാക്രോ ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. 32 എംപിയാണ് സെല്‍ഫി ക്യാമറ. 

Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage) 6 Months Free Screen Replacement for Prime

6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി യു കട്ട് ഡിസ്‌പ്ലെയില്‍ ഫുള്‍ എച്ച്ഡി പ്ലസ് റസലൂഷനുണ്ട്. 

എക്‌സിനോസ് 9611 ഒക്ടാകോര്‍ പ്രാസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് 10 ഓഎസ് ആണുള്ളത്. 6000 എംഎഎച്ച് ബാറ്ററി ശേഷിയുമുണ്ട്. 

ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് 8ജിബി റാം പതിപ്പിനൊപ്പം 6 മാസത്തെ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് ഓഫറും ലഭിക്കും. 

ഓഫറുകള്‍ പരിമിതമായ സമയത്തേക്ക് മാത്രമേ ലഭിക്കൂ.