
-
സാംസങ് പുതിയ ഗാലക്സി ടാബ് എസ് 6 ലൈറ്റ് പുറത്തിറക്കി. ഗാലക്സി ടാബ് എസ്6 ന്റെ വിലകുറഞ്ഞ പതിപ്പാണിത്. ഗാലക്സി ടാബ് എസ്6 നോട് സമാനമായ രൂപകല്പനയിലാണ് എസ്6 ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ഫീച്ചറുകളിലും മറ്റ് സവിശേഷതകളിലും വില കുറഞ്ഞ പതിപ്പിന്റേതായ മാറ്റങ്ങളുണ്ട്.
സാംസങിന്റെ തന്നെ എക്സിനോസ് 9611 പ്രൊസസര്‍ ശക്തിപകരുന്ന ഗാലക്സി ടാബ് എസ് 6 ലൈറ്റിന് 10.4 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണുള്ളത്. നാല് ജിബി റാമില്‍ 64ജിബി, 128 ജിബി വേരിയന്റുകളാണുള്ളത്.
എട്ട് മെഗാപിക്സല്‍ സിംഗിള്‍ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമാണ് ഗാലക്സി ടാബ് എസ്6 ലൈറ്റിനുള്ളത്. ഡ്യുവല്‍ ഡോള്‍ബി അറ്റ്മോസ് സ്പീക്കറുകളും 7040 എംഎഎച്ച് ബാറ്ററിയുമാണ് ഗാലക്സി ടാബ് എസ്6 ലൈറ്റിലുള്ളത്. സാംസങ് എസ് പെന്നും ടാബിനൊപ്പം ലഭിക്കും.
സാംസങിന്റെ ഇന്തോനീഷ്യന്‍ വെബ്സൈറ്റില്‍ അംഗോര ബ്ലൂ, ഷിഫോണ്‍ പിങ്ക്, ഓക്സ്ഫഡ് ഗ്രേ തുടങ്ങിയ നിറങ്ങളിലുള്ള എസ്6 ലൈറ്റിന്റെ ചിത്രങ്ങളാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇവയുടെ വില വ്യക്തമല്ല.
അതേസമയം ഒരു ബ്രിട്ടീഷ് റീട്ടെയ്ലര്‍ വെബ്സൈറ്റില്‍ ഗാലക്സി ടാബ് എസ്6 ലൈറ്റിന്റെ 64 ജിബി പതിപ്പിന് 339 പൗണ്ട് ആണ് വിലയെന്ന് കാണിക്കുന്നുണ്ട്. ഇത് ഇന്ത്യയില്‍ ഏകദേശം 32,500 രൂപയോളം വരും.
Content Highlights: samsung galaxy tab s6 lite launched
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..