-
ജിയോഫൈബര്‍ ഉപയോക്താക്കള്‍ക്ക് വീഡിയോകോള്‍ ചെയ്യുന്നതിനായി പുതിയ റിലയന്‍സ് ജിയോ പുതിയ ജിയോ ടിവി ക്യാമറ അവതരിപ്പിച്ചു. ജിയോ ഫൈബര്‍ സെറ്റ് ടോപ്പ് ബോക്‌സ് വഴി വീഡിയോകോള്‍ ചെയ്യുന്നതിന് വേണ്ടി ഈ ക്യാമറ ഉപയോഗിക്കാം. മറ്റ് ബ്രാന്റുകളുടെ വെബ് ക്യാമറകള്‍ ജിയോ സെറ്റ് ടോപ് ബോക്‌സുമായി ബന്ധിപ്പിക്കാനാവുമോ എന്ന് വ്യക്തമല്ല.
2999 രൂപയാണ് ജിയോ ടിവി ക്യാമറയുടെ വില. ജിയോ.കോം എന്ന വെബ്‌സൈറ്റില്‍ നിന്നും ഇപ്പോള്‍ ഈ ക്യാമറ വാങ്ങാം. ക്യാമറ വാങ്ങാന്‍ ഇഎംഐ സൗകര്യം ലഭ്യമാണ്. ഒരു വര്‍ഷം വരെ വാറന്റി ക്യാമറയ്ക്കുണ്ട്. വാങ്ങിയ ക്യാമറയ്ക്ക് എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ മാറ്റിവാങ്ങാം.
ജിയോ ഫൈബര്‍ സെറ്റ് ടോപ് ബോക്‌സിനൊപ്പം ജിയോ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ക്യാമറ ലഭിക്കുകയുള്ളൂ. സാധാരണ യുഎസ്ബി പ്ലഗ് ഉപയോഗിച്ച് ഈ ക്യാമറ സെറ്റ് ടോപ്പ് ബോക്‌സുമായി ബന്ധിപ്പിക്കാം. ജിയോ കോള്‍ ആപ്പ് വഴിയാണ് വീഡിയോകോള്‍ ചെയ്യാന്‍ സാധിക്കുക.
120 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ നല്‍കുന്ന ക്യാമറയില്‍ കൂടുതല്‍ ആളുകളെ ഫ്രെയിമില്‍ ഉള്‍ക്കൊള്ളാനാവും. 93 ഗ്രാം ആണ് ക്യാമറയുടെ ഭാരം.
ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള സ്ട്രീമിങ് മീഡിയാ പ്ലെയറാണ് ജിയോ ഫൈബര്‍ സെറ്റ് ടോപ്പ് ബോക്‌സ്. ഇതുവഴി ഹോട്‌സ്റ്റാര്‍, യൂട്യൂബ്, വൂട്ട്, ജിയോ സാവന്‍ പോലുള്ള ഒടിടി ആപ്ലിക്കേഷനുകള്‍ വഴിയുള്ള ഉള്ളടക്കങ്ങള്‍ ടെലിവിഷനില്‍ കാണാനാവും. കഴിഞ്ഞ ഓഗസ്റ്റിലാണ് ഈ സെറ്റ് ടോപ്പ് ബോക്‌സ് ജിയോ അവതരിപ്പിച്ചത്.
Content Highlights: Reliance jio launched jio tv camera for video call through jio set top box
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..