റെഡ്മി വാച്ച് 3, ബാൻഡ് 2 | photo: twitter/@TechTravie
മുൻനിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റെഡ്മി സ്മാര്‍ട്ട് വാച്ചുകളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. കമ്പനിയുടെ ഏറ്റവും പുതിയ ഗാഡ്ജെറ്റുകളായ റെഡ്മി വാച്ച് 3, റെഡ്മി ബാന്‍ഡ് 2 എന്നിവ ചൈനയില്‍ പുറത്തിറക്കി. ഇന്ത്യയില്‍ ഈ പ്രോഡക്ടുകള്‍ എന്ന് പുറത്തിറങ്ങുമെന്ന് ഔദ്യോഗികമായി റെഡ്മി അറിയിച്ചിട്ടില്ല.
60 Hz ന്റെ റീഫ്രഷ് റേറ്റുള്ള 1.75 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലെയുമായാണ് റെഡ്മി വാച്ച് 3 എത്തുന്നത്. 121 സ്പോര്‍ട്സ് മോഡുകളും വാച്ചിലുണ്ട്. ചൈനയിൽ ഏകദേശം 7000 രൂപയോളം വിലയുണ്ട് വാച്ചിന്.
സിലിക്കണ്‍ സ്ട്രാപ്പോടുകൂടി എത്തുന്ന വാച്ചിന് 37 ഗ്രാം ആണ് ഭാരം. ബ്ലൂടൂത്ത് കോളിങ് സപ്പോര്‍ട്ടും വാച്ച് 3 വാഗ്ദാനം ചെയ്യുന്നു. 289 mAh ന്റെ ബാറ്ററിയുമായെത്തുന്ന വാച്ച് 12 ദിവസത്തോളം ഒറ്റ ചാര്‍ജില്‍ ഉപയോഗിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്.
1.47 ഇഞ്ചിന്റെ എല്‍.സി.ഡി സ്ക്രീനുമായാണ് റെഡ്മി ബാന്‍ഡ് 2 എത്തിയത്. ബ്ലഡ് ഓക്സിജന്‍ ട്രാക്കിങ്ങും ഹാര്‍ട്ട് മോണിട്ടറിങ്ങും സ്ലീപ് മോണിട്ടറിങ്ങും ബാന്‍ഡിലുണ്ട്. 30 സ്പോര്‍ട്ട്സ് മോഡുകളും ബാന്‍ഡിലുണ്ട്.
210 mAh ന്റെ ബാറ്ററിയുമായെത്തുന്ന ബാന്‍ഡ് 14 ദിവസത്തോളം ഒറ്റ ചാര്‍ജില്‍ ഉപയോഗിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. ഏകദേശം 2000 രൂപയാണ് ബാന്‍ഡ് 2 വിന് ചൈനയില്‍ വില വരുന്നത്.
Content Highlights: Redmi Watch 3 and Redmi Band 2 launched in china
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..