റിയല്‍മി പാഡ് എക്‌സ് ഉടന്‍ ഇന്ത്യന്‍ വിപണിയിൽ എത്തിയേക്കും


8340 എംഎഎച്ച് ആണ് ബാറ്ററി. 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.

Photo: Realme

റിയല്‍മി പാഡ് എക്‌സ് താമസിയാതെ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്ന സൂചന നല്‍കി റിയല്‍മി വൈസ് പ്രസിഡന്റ് മാധവ് ഷേത്ത്. കമ്പനിയുടെ ഏറ്റവും പുതിയ ഈ ടാബ്‌ലെറ്റ്‌ വ്യാഴാഴ്ചയാണ് ചൈനയില്‍ അവതരിപ്പിച്ചത്. സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസര്‍ ശക്തിപകരുന്ന ടാബില്‍ 6 ജിബി റാം ശേഷിയുണ്ട്.

11 ഇഞ്ച് 2കെ ഡിസ്‌പ്ലേയുള്ള ടാബില്‍, ക്വാഡ് സ്പീക്കര്‍ സംവിധാനമുണ്ട്. 8340 എംഎഎച്ച് ആണ് ബാറ്ററി. 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. റിയല്‍മി മാഗ്നറ്റിക് സ്റ്റൈലസും സ്മാര്‍ട് കീബോര്‍ഡും ഇതില്‍ പ്രവര്‍ത്തിക്കും. ഇത് പക്ഷെ ടാബിനൊപ്പം കിട്ടില്ല. ടാബ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വിവരം റിയല്‍മി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ചൈനയില്‍ ടാബ് അവതരിപ്പിച്ചതിന് പിന്നാലെ വ്യാഴാഴ്ചയാണ് റിയല്‍മി വൈസ് പ്രസിഡന്റ് മാധവ് ഷേത്ത് റിയല്‍മി പാഡ് എക്‌സ് ഇന്ത്യയില്‍ അവതരിപ്പിക്കണോ എന്ന് ഉപഭോക്താക്കളോട് ചോദിച്ചുകൊണ്ട് ഒരു ട്വീറ്റ് പങ്കുവെച്ചത്.

ഈ ട്വീറ്റിന് 300 റീട്വീറ്റ് ലഭിച്ചെന്നും ഇന്ത്യയിലേക്കും കൊണ്ടുവരുമെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. റിയല്‍മി പാഡ് എക്‌സ് ചൈനയില്‍ പ്രീബുക്ക് ചെയ്യാനാവും. ബ്രൈറ്റ് ഗ്രീന്‍ ചെസ് ബോര്‍ഡ്, സീ സാള്‍ട്ട് ബ്ലൂ, സ്റ്റാര്‍ ഗ്രേ എന്നീ നിറങ്ങളിലാണ് ഇത് വിപണിയിലെത്തുക.

4 ജിബി റാം + 64 സ്റ്റോറേജ് പതിപ്പിന് 1299 യുവാന്‍ ( ഏകദേശം 15,000 രൂപ ), 6 ജിബി റാം+ 128 ജിബി റാം പതിപ്പിന് 1599 യുവാന്‍ (18,400 രൂപ ) എന്നിങ്ങനെയാണ് വില.

റിയല്‍മി പാഡ് എക്‌സ് സവിശേഷതകള്‍

റിയല്‍മി യുഐ 3.0 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലെറ്റ് ആണിത്. 11 ഇഞ്ച് വലിപ്പമുള്ള 2 കെ എല്‍സിഡി ഡിസ്‌പ്ലേയുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം. 6 ജിബി റാം ശേഷിയുണ്ട്. ഇന്റേണല്‍ സ്റ്റോറേജില്‍ നിന്ന് അഞ്ച് ജിബി പ്രയോജനപ്പെടുത്തി റാം വര്‍ധിപ്പിക്കാനാവും.

13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 8 എംപി സെല്‍ഫി ക്യാമറ എന്നിവയുണ്ട്. 128 ജിബിയാണ് സ്റ്റോറേജ്. 512 ജിബി വരെയുള്ള മെമ്മറി കാര്‍ഡ് ഉപയോഗിക്കാം. ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനമുണ്ട്. 8340 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ലഭിക്കും. 499 ഗ്രാം ഭാരമുണ്ട്.

Content Highlights: Realme Pad X India Launch Teased by Madhav Sheth

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Saji Cheriyan

2 min

പറഞ്ഞു കുടുങ്ങി; ഒടുവില്‍ പോംവഴിയില്ലാതെ രാജി

Jul 6, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022


saji cheriyan

2 min

മന്ത്രിയെ കുരുക്കി 'കുന്തവും കുടച്ചക്രവും'; പക്ഷേ, എന്താണീ കുടച്ചക്രം?

Jul 6, 2022

Most Commented