കൊച്ചി: ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട് ഇലക്ട്രോണിക് ഉപകരണങ്ങളുമായി റിയല്‍മി. ലോകത്തെ ആദ്യ എസ്എല്‍ഇഡി 4കെ ഉല്‍പന്നമായ റിയല്‍മി സ്മാര്‍ട്ട് ടിവി എസ്എല്‍ഇഡി 4കെ, റിയല്‍മി 100വാട്ട് സൗണ്ട് ബാര്‍, മികച്ച 64എംപി ക്വാഡ് ക്യാമറ ഫോണായ റിയല്‍മി 7i, റിയല്‍മി 7പ്രോ സണ്‍ കിസ്സ്ഡ് എഡിഷന്‍ തുടങ്ങിയ ഉല്‍പന്നങ്ങളാണ് വിപണിയിലെത്തുന്നത്. 

റിയല്‍മി ബഡ്‌സ് എയര്‍ പ്രോ, റിയല്‍മി ബഡ്സ് വയര്‍ലെസ് പ്രോ, റിയല്‍മി സ്മാര്‍ട്ട് ക്യാമറ 360 ഡിഗ്രി, റിയല്‍മി സ്മാര്‍ട്ട് പ്ലഗ്, റിയല്‍മി എന്‍1 സോണിക് ഇലക്ട്രിക് ടൂത്ത്ബ്രഷ്, റിയല്‍മി സെല്‍ഫി ട്രൈപോഡ്, റിയല്‍മി 20,000 എംഎഎച്ച് പവര്‍ ബാങ്ക് 2 എന്നിവയും റിയല്‍മി പുറത്തിറക്കി. 

55 ഇഞ്ച് റിയല്‍മി സ്മാര്‍ട്ട് ടിവി എസ്എല്‍ഇഡി 4കെയില്‍ സിനിമാറ്റിക് എസ്എല്‍ഇഡി ഡിസ്‌പ്ലേ, ഡോള്‍ബി ശബ്ദവിന്യാസമുള്ള 24 വാട്‌സ് ക്വാഡ് സ്റ്റീരിയോ സ്പീക്കറുകള്‍, പ്രീമിയം ഡിസൈന്‍ സംവിധാനങ്ങള്‍ തുടങ്ങിയവയുണ്ട്. പ്രീ ബുക്കിംഗ് ഒക്ടോബര്‍ 16ന് രാത്രി 12ന് റിയല്‍മി.കോം, ഫ്‌ളിപ്പ്കാര്‍ട്ട് സൈറ്റുകളില്‍ ആരംഭിക്കും. ആദ്യവില്പനയോട് അനുബന്ധിച്ചുള്ള ഓഫര്‍ വില 39,999 രൂപ. റിയല്‍മി 100 വാട്‌സ് സൗണ്ട്ബാറില്‍ 40വാട്‌സ് സബ് വൂഫറിനൊപ്പം 60 വാട്‌സ് ഔട്ട്പുട്ട് നല്‍കുന്ന നാല് സ്പീക്കറുകളുണ്ട്. വില 6999. ഒക്ടോബര്‍ 16ന് അര്‍ദ്ധരാത്രി 12 മുതല്‍ റിയല്‍മി.കോം, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ വില്‍പ്പനയ്ക്കെത്തും.  

റിയല്‍മി ബഡ്സ് എയര്‍ പ്രോ, റിയല്‍മി ബഡ്സ് വയര്‍ലെസ് പ്രോ എന്നിവയ്ക്ക് യഥാക്രമം 4999 രൂപ, 3999 രൂപയാണ് വില. ഒക്ടോബര്‍ 16ന് അര്‍ധരാത്രി 12ന് റിയല്‍മി.കോം, ഫ്‌ളിപ്കാര്‍ട്ട് എന്നിവയില്‍ റിയല്‍മി ബഡ്സ് എയര്‍പ്രോയും റിയല്‍മി.കോം, ആമസോണ്‍ എന്നിവയില്‍ റിയല്‍മി ബഡ്സ് വയര്‍ലെസ് പ്രോയും വില്‍പനയ്ക്കെത്തും. ഫെസ്റ്റിവല്‍ ഫസ്റ്റ് സെയില്‍ ഓഫറായി റിയല്‍മി ബഡ്‌സ് എയര്‍ പ്രോ 4499 രൂപയ്ക്കും റിയല്‍മി ബഡ്‌സ് വയര്‍ലെസ് പ്രോ 2999 രൂപയ്ക്കും ലഭ്യമാണ്.

വമ്പന്‍ ഫീച്ചറുകളുള്ള റിയല്‍മി 7i സ്മാര്‍ട്ട് ഫോണ്‍ 64എംപി പ്രധാന സെന്‍സറായെത്തുന്ന ക്വാഡ് ക്യാമറ, 90ഹെര്‍ട്‌സ് അള്‍ട്രാ സമൂത്ത് ഡിസ്‌പ്ലേ, 5000 എംഎഎച്ച് മെഗാ ബാറ്ററി, സ്‌നാപ് ഡ്രാഗണ്‍ 662 പ്രൊസസര്‍, 18 വാട്‌സ് ക്വിക് ചാര്‍ജ് എന്നീ വിശേഷങ്ങളോടെയാണ് പുറത്തിറങ്ങുന്നത്. 4ജിബി+64 ജിബി 7i മോഡലിന് 11,999 രൂപയും 4ജിബി+128 ജിബി 7i മോഡലിന് 12,999 രൂപയുമാണ് വില. റിയല്‍മി.കോം, ഫ്‌ളിപ്കാര്‍ട്ട്, ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവയില്‍ ഒക്ടോബര്‍ 16ന് അര്‍ധരാത്രി മുതല്‍ വില്‍പ്പനയ്ക്കെത്തും.

റിയല്‍മി 7 പ്രോ സണ്‍ കിസ്ഡ് എഡിഷന്‍ 6 ജിബി+ 128 ജിബി മോഡലിന് 19,999 രൂപയും 8 ജിബി+128 ജിബി മോഡലിന് 21,999 രൂപയുമാണ് വില. ഈ മാസം 16ന് അര്‍ധരാത്രി മുതല്‍ റിയല്‍മി.കോം, ഫ്‌ളിപ്പ്കാര്‍ട്ട്, ഓഫ്ലൈന്‍ സ്റ്റോറുകളില്‍ വില്‍പ്പനയ്‌ക്കെത്തും. റിയല്‍മി സ്മാര്‍ട്ട് പ്ലഗ്, സ്മാര്‍ട്ട് കാം 360 എന്നിവയ്ക്ക് യഥാക്രമം 799 രൂപയും 2999 രൂപയുമാണ് വില. ഈ മാസം 16ന് അര്‍ധരാത്രി മുതല്‍ റിയല്‍മി.കോം, ഫ്‌ളിപ്പ്കാര്‍ട്ട് എന്നിവയില്‍ വില്‍പ്പനയ്‌ക്കെത്തും. ഫസ്റ്റ് സെയില്‍ ഓഫര്‍ എന്ന നിലയില്‍ റിയല്‍മി സ്മാര്‍ട്ട് കാം 360 ഡിഗ്രി 2599 രൂപയ്ക്ക് ലഭ്യമാകും. റിയല്‍മി എന്‍1 സോണിക് ഇലക്ട്രിക് ടൂത്ത് ബ്രഷിന് 799 രൂപയാണ് വില. ഉപഭോക്താക്കള്‍ക്ക് റിയല്‍മി.കോം, ഫ്‌ളിപ്കാര്‍ട്ട് സൈറ്റുകളില്‍ ഒക്ടോബര്‍ 16ന് അര്‍ധരാത്രി മുതല്‍ ലഭ്യമാകും.

Content Highlights: realme new products smart tv realme 7i smartphone