റിയൽ‌മിയുടെ ‌ ലീപ്പ് ടു നെക്സ്റ്റ് ജെൻ ഇവന്റിൽ‌ അവതരിപ്പിച്ച രണ്ട്  ഉപകരണങ്ങളാണ്  -ബഡ്‌സ് എയർ പ്രൊ, ബഡ്‌സ് വയർലെസ്സ് പ്രൊ എന്നിവ. 4,999 രൂപയാണ് റിയൽ‌മി  ബഡ്‌സ് എയർ പ്രോയുടെ വില. ഒക്ടോബർ പതിനാറിന് ബഡ്‌സ് എയർ പ്രൊ realme.com , ഫ്ലിപ്കാർട് വഴി  വിൽ‌പനയ്‌ക്കെത്തും.  എന്നാൽ ബിഗ് ബില്യൺ ഡേയ്സ് വില്പനയിൽ 4449 രൂപയ്ൽക്ക് ഇത് ലഭിക്കും.

വൈറ്റ്, ബ്ലാക്ക് എന്നി രണ്ട് കളർ ഓപ്‌ഷനുകളിലാണ് ഇവ വരുന്നത്.  റിയൽ‌മിയുടെ ബഡ്‌സ് വയർലെസ്സ് പ്രൊയ്ക്ക്  4,499 രൂപയാണ് വില. എന്നാൽ ഒക്ടോബർ 16 നു നടക്കാൻ ഇരിക്കുന്ന ആമസോൺ ഗ്രേറ്റ് ഫെസ്റ്റിവലിൽ ബഡ്‌സ് വയർലെസ്സ് പ്രൊ വെറും 2,999 രൂപയ്ക്കു ലഭിക്കുന്നതായിരിക്കും. 

റിയൽമിയുടെ ബഡ്‌സ് എയർ പ്രൊയ്ക്ക് ആക്റ്റീവ് നോയിസ് കാൻസലേഷൻ സൗകര്യമുണ്ട്. റിയൽമിയുടെ എസ് ചിപ്പിലാണ് ഇത്  പ്രവർത്തിക്കുക. കൂടാതെ 10 എംഎം ബാസ്സ് ബൂസ്റ്റ് ഡ്രൈവറും ഇതിൽ ലഭിക്കും. 

വെയർലെസ്സ് ഇയർബഡുകൾക്ക് ഗൂഗിൾ ഫാസ്റ്റ് പെയർ, ഡ്യൂവൽ നോയിസ് കാൻസലേഷൻ എന്നി ഫീച്ചറുകളാണ് കമ്പനി വാഗ്ദാനം ചെയുന്നത്.     

റിയൽ‌മി ബഡ്‌സ് വയർലെസ്സ് പ്രോ ഒരു നെക്ക്ബാൻഡ് ഡിസൈനിലാണ് വരുന്നത്.  യെൽലോ ഗ്രീൻ എന്നി രണ്ട് കളർ ഓപ്‌ഷനുകൾ ഉണ്ട്.  3.6 എംഎം ബാസ് ബൂസ്റ്റ് ഡ്രൈവറും സോണി എൽ‌ഡി‌എസി ഹൈ-റെസ് ഓഡിയോയും ഇതിൽ  ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ 119 എം എസ് ലോ ലാറ്റെൻസി ഗെയിമിംഗ് മോഡിലും ഇത് ലഭിക്കും.  

Content Highlights: Realme Buds Air Pro, Buds Wireless Pro launched in India