Ptron’s Force X12S | Photo: Ptron
ആപ്പിള്‍ വാച്ചുകളെ വെല്ലുന്ന വേറൊരു സ്മാര്‍ട് വാച്ച് വിപണിയിലുണ്ടോ ? ഇല്ലെന്ന് തന്നെയാവും ഉത്തരം. സ്മാര്‍ട് വാച്ചുകളുടെ രൂപകല്പനയില് ആപ്പിള്‍ വാച്ചുകളെ മറ്റൊരു ബ്രാന്‍ഡും മറികടന്നിട്ടില്ല. പലപ്പോഴും ആന്‍ഡ്രോയിഡ് സ്മാര്‍ട് വാച്ചുകള്‍ മാതൃകയാക്കുന്നതും ആപ്പിള്‍ വാച്ചുകളെ തന്നെ. ആപ്പിള്‍ വാച്ചുകളുടെ ആകര്‍ഷണീയത മുതലാക്കുകയാണ് ഇതുവഴി അത്തരം ബ്രാന്‍ഡുകള്‍.
ഫയര്‍ ബോള്‍ട്ട്, പെബ്ബിള്‍ പോലുള്ള ബ്രാന്‍ഡുകള്‍ ആപ്പിള്‍ വാച്ചുകളുടെ പകര്‍പ്പുകള്‍ ഇതിനകം അവതരിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പിട്രോണ്‍ എന്ന ഇന്ത്യന്‍ ബ്രാന്‍ഡ് പുതിയ സ്മാര്‍ട് വാച്ച് പുറത്തിറക്കിയിരിക്കുകയാണ്, ഫോഴ്സ് എക്സ് 12 എസ്. കാഴ്ചയില്‍ ആപ്പിള്‍ വാച്ച് സീരീസ് 8-ന് സമാനമാണിത്. എന്നാല്‍ വില വെറും 1499 രൂപ മാത്രമാണ്.
സവിശേഷതകള്‍
1.85 ഇഞ്ച് എച്ച്ഡി ടച്ച് ഡിസ്പ്ലേയാണിതിന്. ബജറ്റ് നിരക്കില്‍ വലിയൊരു സ്ക്രീന്‍ ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഡിസ്പ്ലേ തന്നെയാണ് ആപ്പിള്‍ വാച്ചിന്റെ ലുക്ക് ഈ വാച്ചിന് നല്‍കുന്നത്. ആപ്പിള്‍ വാച്ചിന് സമാനമായ റോട്ടേറ്റിങ് ക്രൗണ്‍, റീപ്ലേസബിള്‍ സ്ട്രാപ്പ് എന്നിവയും പിട്രോണ്‍ ഫോഴ്സ് എക്സ് 12എസിനുണ്ട്.
ബ്ലൂടൂത്ത് കോളിങ് ഫീച്ചര്‍ ഇതിലുണ്ട്. ഇതുവഴി വാച്ചിലൂടെ തന്നെ കോള്‍ എടുത്ത് സംസാരിക്കാന്‍ സാധിക്കും. ഇതിനായി സ്പീക്കറും മൈക്കും വാച്ചിന് നല്‍കിയിട്ടുണ്ട്.
BUY Ptron Force X12S Smartwatch on Amazon
SpO2 മോണിറ്റിങ്, സ്ലീപ്പ് മോണിറ്ററിങ്, ബ്ലഡ് പ്രഷര്‍ മോണിറ്ററിങ്, സ്റ്റെപ്പ് ട്രാക്കിങ് തുടങ്ങിയ ഫിറ്റ്നസ് ട്രാക്കിങ് സൗകര്യങ്ങളും വാച്ചിലുണ്ട്. എങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ മികച്ച സ്മാര്‍ട് വാച്ച് ആണ് ഇത് എന്ന് പറയാനാവില്ല. എങ്കിലും കുറഞ്ഞ വിലയില്‍ ആപ്പിള്‍ വാച്ചിന്റെ ലുക്ക് കിട്ടുന്നൊരു സ്മാര്‍ട് വാച്ച് ആണിതെന്ന് പറയാം.ഐപി 68 അംഗീകാരമുള്ള വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സുണ്ട്. എങ്കിലും വെള്ളം കയറി വാച്ച് കേടുവന്നാല്‍ മറ്റ് കമ്പനികളെ പോലെ പി ട്രോണും വാറണ്ടി നല്‍കില്ല. ആമസോണില്‍ പിട്രോണ്‍ ഫോഴ്സ് എക്സ് 12എസ് സ്മാര്‍ട് വാച്ച് ലഭ്യമാണ്.
Content Highlights: ptron force x12s launched
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..