മൊബൈല്‍ ആക്സസറീസ് ബ്രാന്‍ഡായ പിട്രോണ്‍ പുതിയതായി അവതരിപ്പിച്ച 'പിട്രോണ്‍ ബാസ് ബഡ്‌സ് ' എന്ന ട്രൂ വയര്‍ലെസ് സ്റ്റീരിയോ ഇയര്‍ബഡുകള്‍ ആമസോണില്‍ വലിയ സ്വീകാര്യത നേടുന്നു.  

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയുടെ വില്പനക്ക് വച്ച പിട്രോണിന്റെ ബാസ് ബഡ്‌സ് (ട്രൂ വയര്‍ലെസ് സ്റ്റീരിയോ) ഇയര്‍ബഡുകള്‍ വെറും 3 ദിവസത്തിനുള്ളില്‍ വിറ്റഴിച്ചത് 10,000 ഏറെ  ഇയര്‍ബഡുകളാണെന്ന് കമ്പനി പറഞ്ഞു. 999 രൂപയില്‍ താഴെ വിലയുള്ള ആമസോണിലെ ഏക ട്രൂവ വയര്‍ലെസ് സ്റ്റീരിയോ ഇയര്‍ബഡ് ആണ് ഇതെന്നും കമ്പനി പറയുന്നു. 

പോര്‍ട്ടബിള്‍ മിനി ചാര്‍ജിംങ് കേയ്‌സും  ഒരു വര്‍ഷത്തെ വാറണ്ടിയും പി ട്രോണ്‍ ബാസ് ബഡ്‌സിനൊപ്പം നല്‍കുന്നുണ്ട്. 

ആമസോണിലൂടെ തങ്ങള്‍ക്ക് മികച്ച വില്‍പ്പന നടത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് പട്രെണ്‍ അവതരിപ്പിക്കുന്നതെന്നും പിട്രോണ്‍ കമ്പനി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അമീണ്ഡ ഖജ്വ അറിയിച്ചു. 

Content Highlights: PTron Bass Buds Achieves Massive Success on amazon sale