ചൈനീസ് കമ്പനിയായ ഒപ്പോയുടെ പുതിയ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ എന്‍കോ എം32 പുറത്തിറക്കി. 10 മിനിറ്റ് നേരം ചാര്‍ജ് ചെയ്താല്‍ 20 മണിക്കൂര്‍ വരെ പ്ലേബാക്ക് ടൈം ലഭിക്കുമെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. 35 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 28 മണിക്കൂര്‍ നേരെ പാട്ട് കേള്‍ക്കാം. 

1799 രൂപയ്ക്കാണ് എന്‍കോ എം32 വിപണിയില്‍ എത്തിയിരിക്കുന്നത്. ആമസോണിലും ഓപ്പോ ഓണ്‍ലൈന്‍ സ്‌റ്റോറിലും മറ്റ് റീടെയില്‍ സ്‌റ്റോറുകളിലും ഇത് വില്‍പനയ്‌ക്കെത്തും. ആദ്യ ദിനങ്ങളില്‍ ജനുവരി 10 നും 12 നും ഇടയ്ക്ക് 1499 രൂപ ഡിസ്‌കൗണ്ട് വിലയിലാണ് ഫോണ്‍ വില്‍ക്കുക. 

10 എംഎം ഡൈനാമിക് ഡ്രൈവറുകളാണ് ഹെഡ്‌സെറ്റില്‍ നല്‍കിയിരിക്കുന്നത്. എഎസി ഓഡിയോ ഫോര്‍മാറ്റില്‍ മികച്ച ശബ്ദാനുഭവം ഇയര്‍ഫോണില്‍ ലഭിക്കും.  

ഐപി 55 വാട്ടര്‍, ഡസ്റ്റ് റസിസ്റ്റന്റ് ആണ് എന്‍കോ എം32. അതുകൊണ്ടുതന്നെ ജിമ്മിലും, ഓട്ടത്തിനിടയിലും വിയര്‍പ്പും പൊടിയുമേറ്റ് കേടുവരുമെന്ന ആശങ്ക വേണ്ട. 5.0 ബ്ലൂടൂത്ത് കണക്റ്റിവിറ്റിയാണിതില്‍. 

ഇതിലെ കോള്‍ നോയ്‌സ് റിഡക്ഷന്‍ അല്‍ഗൊരിതം വോയ്‌സ് കോളിനിടെ വ്യക്തതയുള്ള ശബ്ദം കേള്‍ക്കാന്‍ സഹായിക്കും. 

ജനുവരി 10 മുതല്‍ ഹെഡ്‌സെറ്റ്  വിപണിയിലെത്തും. ജനുവരി 12 വരെ 300 രൂപ യുടെ വിലക്കിഴിവില്‍ ഹെഡ്‌സെറ്റ് വാങ്ങാം. 

Content Highlights: Oppo Bluetooth earphones, Enco M32 Earphone, Wireless Headset