രണ്ടാമത്തെ 5ജി ഫോണിനായി വണ്‍പ്ലസ്; ഇത്തവണ പുതിയ മാറ്റങ്ങള്‍


ഇത്തവണ ആഗോളതലത്തില്‍ 5ജി ഫോണ്‍ അവതരിപ്പിച്ചേക്കും. ഇതിനായി കൂടുതല്‍ ടെലികോം സേവന ദാതാക്കളുമായി കമ്പനി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് സാധ്യത

മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വണ്‍പ്ലസ് രണ്ടാമത്തെ 5ജി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണെന്ന് റിപ്പോര്‍ട്ട്. 2019 ഡിസംബറിന് മുമ്പ് തന്നെ രണ്ടാമത്തെ 5ജി സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വണ്‍പ്ലസ് എന്ന് സിഇഓ പെറ്റ് ലോ പറഞ്ഞു.

ഇത്തവണ ആഗോളതലത്തില്‍ 5ജി ഫോണ്‍ അവതരിപ്പിച്ചേക്കും. ഇതിനായി കൂടുതല്‍ ടെലികോം സേവന ദാതാക്കളുമായി കമ്പനി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് സാധ്യത

വണ്‍പ്ലസ് 7 പ്രോ ആണ് കമ്പനിയുടെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍. ബ്രിട്ടനിലെ ഇഇ നെറ്റ് വര്‍ക്കുമായി സഹകരിച്ചാണ് ഫോണ്‍ സേവനം നല്‍കുന്നത്. പുതിയ ഫോണിന്റെ പേര് വണ്‍പ്ലസ് 7ടി എന്നായിരിക്കുമെന്ന് സൂചനയുണ്ട്. ഫോണിന്റെ 4ജി , 5ജി പതിപ്പുകള്‍ പുറത്തിറങ്ങാനാണ് സാധ്യത.

ഏറ്റവും പുതിയ സ്‌നാപ് ഡ്രാഗണ്‍ 855 പ്ലസ് പ്രൊസസര്‍ ചിപ്പ് ആയിരിക്കും വണ്‍പ്ലസിന്റെ പുതിയ ഫോണില്‍ ഉണ്ടാവുകയെന്നാണ് വിവരം. വണ്‍ പ്ലസ് 7 പ്രോയിലേത് പോലെ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും പോപ്പ് അപ്പ് സെല്‍ഫി ക്യാമറയും ഇതില്‍ ഉള്‍പ്പെടുത്തിയേക്കാം.

Content Highlights: oneplus working on second 5g smartphone

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented