ഇയര്‍ ഫോണ്‍ വിപണി കയ്യടക്കാന്‍ വണ്‍പ്ലസ്; പുതിയ വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2 എത്തി | OnePlus Buds Z2


11എംഎം-ന്റെ പുതിയ കരുത്തുറ്റ ഡൈനാമിക് ഡ്രൈവറുകള്‍, ആക്റ്റീവ് നോയ്സ് ക്യാന്‍സലേഷന്‍ (ANC) സംവിധാനം, ഉയര്‍ന്ന ബാറ്ററി ക്ഷമത എന്നിവയാണ് വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2ലെ എടുത്തുപറയേണ്ട സവിശേഷതകള്‍

OnePlus Buds Z2 | Photo: Oneplus

മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് അവരുടെ ഇയര്‍ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2 ട്രൂ വയര്‍ലെസ്സ് ഇയര്‍ ബഡ്സ് ( TWS ) ആഗോള വിപണിയില്‍ അവതരിപ്പിച്ചു.

മുന്‍തലമുറ മോഡലായ വണ്‍പ്ലസ് ബഡ്സ് ഇസെഡിന്റെ നവീകരിച്ച പതിപ്പാണിത്. മുന്‍ഗാമിയായ ബഡ്‌സ് ഇസെഡില്‍ പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ മൂന്ന് മണിക്കൂര്‍ വരെയാണ് സംഗീതം ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നു. 10എംഎം ഡൈനാമിക് ഡ്രൈവറുകളായിരുന്നു ഇതിലുണ്ടായിരുന്നത്. കൂടാതെ, ഫുള്‍ ചാര്‍ജ് ചെയ്താല്‍ 20 മണിക്കൂര്‍ വരെ ബാറ്ററി ക്ഷമത ലഭിക്കുകയും ചെയ്തിരുന്നു. 2020 ഒക്ടോബറില്‍ ആണ് വണ്‍പ്ലസ് ബഡ്സ് ഇസെഡ് വെള്ള / ഗ്രേ നിറങ്ങളില്‍ വിപണിയിലെത്തിയത്. അതോടൊപ്പം ലോകപ്രശസ്ത കലാ കാരന്‍ സ്റ്റീവ് ഹാരിങ്ടണുമായി ചേര്‍ന്ന് ഒരു ലിമിറ്റഡ് എഡിഷന്‍ ബഡ്സും കമ്പനി പുറത്തിറക്കിയിരുന്നു. 2,990 രൂപയായിരുന്നു വണ്‍പ്ലസ് ബഡ്‌സിന്റെ വില.മുന്‍ മോഡലുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ 11എംഎം-ന്റെ പുതിയ കരുത്തുറ്റ ഡൈനാമിക് ഡ്രൈവറുകള്‍, ആക്റ്റീവ് നോയ്സ് ക്യാന്‍സലേഷന്‍ (ANC) സംവിധാനം, ഉയര്‍ന്ന ബാറ്ററി ക്ഷമത എന്നിവയാണ് വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2-ലെ എടുത്തുപറയേണ്ട സവിശേഷതകള്‍. കൂടാതെ ഗെയിം കളിക്കുന്നവര്‍ക്കായി ലോ ലേറ്റെന്‍സി സംവിധാനം അവതരിപ്പിച്ചിരിക്കുന്നു. ഇതോടെ ചില സമയങ്ങളില്‍ വീഡിയോകള്‍ കാണുമ്പോഴോ ഗെയിം കളിക്കുമ്പോഴോ ഓഡിയോ-വീഡിയോ തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കാതെ വരുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. ഇതേ വിഭാഗത്തില്‍ വിപണിയിലെ മുന്‍നിരക്കാരായ നതിങ് ഇയര്‍ 1( Nothing Ear 1 ), സാംസങ് ഗാലക്‌സി ബഡ്സ് ലൈവ് ( Samsung Galaxy Buds Live ) എന്നിവരാവും വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2-ന്റെ പ്രധാന എതിരാളികള്‍.

വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2 സവിശേഷതകള്‍ ( OnePlus Buds Z2 Specifications )

വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2-ല്‍ 11എംഎം ഡൈനാമിക് ഡ്രൈവറുകളാണുള്ളത്. ഇത് നിലവിലുള്ള വണ്‍പ്ലസ് ബഡ്സ് ഇസെഡില്‍ ലഭ്യമായ 10എംഎം ഡ്രൈവറുകളേക്കാള്‍ അല്‍പ്പം വലുപ്പമേറിയവയാണ്. കഴിഞ്ഞ വര്‍ഷത്തെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇയര്‍ബഡുകള്‍ക്ക് ആക്റ്റീവ് നോയ്സ് ക്യാന്‍സലേഷന്‍ (ANC) സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത് ഒരു പ്രധാന മാറ്റം തന്നെയാണ്. ബഡ്സ് ഇസെഡ് 2-ന് 40dB വരെയുള്ള നോയ്സ് ക്യാന്‍സലേഷന്‍ നല്‍കാന്‍ കഴിയുമെന്നാണ് വണ്‍പ്ലസ് അവകാശപ്പെടുന്നത്. സംഗീതം കേള്‍ക്കുമ്പോഴോ കോളുകള്‍ക്കിടയിലോ ഉപയോക്താക്കള്‍ക്ക് പരിസര ശബ്ദങ്ങള്‍ കേള്‍ക്കാന്‍ അനുവദിക്കുന്നതിന് 'ട്രാന്‍സ്പരന്‍സി മോഡ്' എന്ന ഫീച്ചറും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

ബഡ്സ് ഇസെഡിനേക്കാള്‍ 15 ശതമാനത്തോളം ഭാരവും ഇയര്‍ പോഡുകളുടെ തണ്ടിന്റെ നീളത്തിലും കുറവ് വരുത്തിയാണ് ബഡ്സ് ഇസഡ് 2 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബഡ്സ് ഇസഡ് 2 ന്റെ ഇയര്‍ബഡുകള്‍ക്ക് IP55-റേറ്റഡ് പ്രതലമാണ് നല്‍കിയിരിക്കുന്നത്. IPX4-റേറ്റുചെയ്തിരിക്കുന്ന ചാര്‍ജിംഗ് കേസ് വാട്ടര്‍ റെസിസ്റ്റന്‍സ് ഉറപ്പാക്കുന്നു.

ഓരോ വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2 ഇയര്‍ബഡിലും മൂന്ന് മൈക്രോ-ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റം (MEMS) മൈക്രോഫോണുകള്‍ ഉണ്ട്, അത് ഫീഡ്ബാക്ക്, ഫീഡ്ഫോര്‍വേഡ്, ബീംഫോര്‍മിംഗ് മൈക്രോഫോണുകളായി പ്രവര്‍ത്തിക്കുന്നു. മെച്ചപ്പെട്ട സംഗീത അനുഭവത്തിനായി ഡോള്‍ബി അറ്റ്മോസ് സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രോ ഗെയിമിംഗ് മോഡ് ഉപയോഗിക്കുമ്പോള്‍ 94 എംഎസ് വരെ ലേറ്റന്‍സി നിരക്ക് നല്‍കുന്ന ബ്ലൂടൂത്ത് v5.2 കണക്റ്റിവിറ്റിയോടെയാണ് വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2 വിപണിയിലെത്തുന്നത്. സിനിമാറ്റിക് മൂവി, ഇമ്മേഴ്സീവ് മ്യൂസിക്, മൊബൈല്‍ ഗെയിമിംഗ് എന്നീ മോഡുകള്‍ ഉപയോക്താവ് പ്ലേ ചെയ്യുന്ന കണ്ടന്റിനെ അടിസ്ഥാനമാക്കി ഇയര്‍ബഡുകളില്‍ സ്വയമേ ശബ്ദ ക്രമീകരണങ്ങള്‍ നടത്താന്‍ സജ്ജീകരിച്ചിരിക്കുന്നു.

ബഡുകളോടൊപ്പം വരുന്ന ചാര്‍ജിംഗ് കെയ്സ് ഉപയോഗിച്ച് ഒറ്റ ചാര്‍ജില്‍ 38 മണിക്കൂര്‍ സമയം സംഗീതം ആസ്വദിക്കാന്‍ ഉപയോക്താവിന് സാധിക്കുമെന്ന് വണ്‍പ്ലസ് അവകാശപ്പെടുന്നു. അതോടൊപ്പം, ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിച്ച് വെറും 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ അഞ്ച് മണിക്കൂര്‍ വരെ ബഡ്സ് ഇസെഡ് 2 ഉപയോഗിക്കാന്‍ കഴിയും.

ബഡ്സ് ഇസെഡ് 2-ന്റെ ഓരോ ഇയര്‍ബഡും 40mAh ബാറ്ററിയോടെയാണ് എത്തുന്നത്. കൂടാതെ ആക്റ്റീവ് നോയ്സ് ക്യാന്‍സലേഷന്‍ സംവിധാനം ഉപയോഗിച്ചാല്‍ അഞ്ച് മണിക്കൂര്‍ വരെയും അല്ലെങ്കില്‍ ഏഴ് മണിക്കൂര്‍ വരെയും ബഡുകള്‍ ഉപയോഗിക്കാനാകും. ചാര്‍ജിംഗ് കെയ്സിന് 520mAh ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. കൂടാതെ ചാര്‍ജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും നല്‍കിയിരിക്കുന്നു.

ബഡ്സ് ഇസെഡ് 2-ല്‍ ക്രമീകരണങ്ങള്‍ നടത്താനും അതിലെ ആക്റ്റീവ് നോയ്സ് ക്യാന്‍സലേഷന്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനും വണ്‍പ്ലസ് ഫോണ്‍ ഉപയോക്താക്കളല്ലാത്തവര്‍ക്ക് HeyMelody എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് അവരുടെ ഇയര്‍ബഡുകള്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താനുള്ള ഫൈന്‍ഡ് മൈ ബഡ്സ് ഫീച്ചറും ആപ്പ് നല്‍കുന്നു.

വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2-ന്റെ വിലയും ലഭ്യതയും ( OnePlus Buds Z2 price and Availability )

വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2-ന്റെവില 99 ഡോളര്‍ (ഏകദേശം 7,600-8600 രൂപ) ആണ്. പേള്‍ വൈറ്റ്, ഒബ്‌സിഡിയന്‍ ബ്ലാക്ക് ഷേഡുകളിലാണ് ഇയര്‍ബഡുകള്‍ വരുന്നത്. വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2-ന്റെ പേള്‍ വൈറ്റ് കളര്‍ യുഎസില്‍ ലഭ്യമാണ്, അതേസമയം, ഒബ്‌സിഡിയന്‍ ബ്ലാക്ക് ഓപ്ഷന്‍ 2022 ന്റെ തുടക്കത്തില്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് കമ്പനി പറയുന്നത്. യൂറോപ്പിലും യുകെയിലും ഇയര്‍ബഡുകളുടെ വില്‍പ്പന ഡിസംബര്‍ 20-ഓടെ ആരംഭിക്കും.

വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2-ന്റെ ഇന്ത്യന്‍ വിപണിയിലെ ലോഞ്ച് സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒട്ടും വൈകാതെ തന്നെ വണ്‍പ്ലസ് ബഡ്സ് ഇസെഡ് 2 ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Content Highlights: OnePlus Buds Z2 With ANC Support and up to 38 hours of battery Launched Globally

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented