ബെയ്ജിങ്: വണ്‍പ്ലസ് 7 പരമ്പര സ്മാര്‍ട്ഫോണുകളില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുമെന്ന സ്ഥിരീകരണവുമായി ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാൻഡായ വണ്‍പ്ലസിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട്
ആന്‍ഡ്രോയിഡ് 10 ന്റെ സ്റ്റേബിള്‍ വേര്‍ഷന്‍ ഗൂഗിള്‍ പുറത്തിറക്കുന്ന ഉടന്‍ തന്നെ വണ്‍പ്ലസ് 7 ഫോണുകളിലും അപ്ഡേറ്റ് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് വാര്‍ത്താവെബ്സൈറ്റായ ഗിസ്മോ ചൈന റിപ്പോര്‍ട്ട് ചെയ്യുന്നു. വണ്പ്ലര് കസ്റ്റമര്‍ സപ്പോര്‍ട്ട് ഉദ്യോഗസ്ഥനും ഉപയോക്താവും തമ്മിലുള്ള ചാറ്റിന്റെ ഒരു സ്ക്രീന്‍ഷോട്ട് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അപ്ഡേറ്റ് എത്തിക്കാന്‍ ഉദ്ദേശിക്കുന്ന തിയ്യതിയും വണ്‍പ്ലസ് ജീവനക്കാരന് വെളിപ്പെടുത്തുന്നുണ്ട് അതേസമയം ആന്‍ഡ്രോയിഡ് 10 ഓഎസിലുള്ള പിക്സല്‍ സ്മാര്‍ട്ഫോണുകള്‍ സെപ്റ്റംബര്‍ മൂന്നിന് തന്നെ ഗൂഗിള്‍ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പിക്സല്‍ 3 പരമ്പരയിലും പിക്സല്‍ 2, പിക്സല്‍ 2 എക്സ് എല്‍ സ്മാര്‍ട്ഫോണുകളിലും ആന്‍ഡ്രോയിഡ് അപ്ഡേറ്റ് ലഭിക്കും. മധുരപലഹാരങ്ങളുടെ പേര് ഒഴിവാക്കി പുതിയ ആന്‍ഡ്രോയിഡ് പതിപ്പിന് ആന്‍ഡ്രോയിഡ് 10 എന്നായിരിക്കുമെന്ന് അടുത്തിടെ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു.
Content Highlights: oneplus 7 series smartphones will get android 10 on september 3
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..