നത്തിങ് ഇയര്‍ (സ്റ്റിക്ക്) പുറത്തിറക്കി; എന്തെല്ലാമാണ് ഇതിന്റെ സവിശേഷതകള്‍?


Nothing Ear (Stick) | Photo: Nothing

ത്തിങിന്റെ മൂന്നാമത്തെ ഉല്‍പന്നം പുറത്തിറക്കി. നത്തിങ് ഇയര്‍ (സ്റ്റിക്ക്) എന്ന ഇയര്‍ബഡുകളാണ് പുറത്തിറക്കിയത്. കമ്പനിയുടെ ആദ്യ ഉല്‍പന്നമായ നത്തിങ് ഇയര്‍ (1) ന് സമാനമാണ് ഇതിന്റെ രൂപകല്‍പനയും. എന്നാല്‍ ഇതിലെ സൗകര്യങ്ങളില്‍ മാറ്റമുണ്ട്.

ഒരു സിലിണ്ടര്‍ രൂപത്തിലുള്ള വെര്‍ട്ടിക്കല്‍ കേസിലാണ് നത്തിങ് ഇയര്‍ (സ്റ്റിക്ക്) എത്തുക. കാഴ്ചയില്‍ ഒരു ലിപ് സ്റ്റിക്കിന് സമാനമാണിതിന്റെ രൂപകല്‍പന. ഒരു ബോട്ടില്‍ തുറക്കും പോലെ തിരിച്ചാണ് ഇത് തുറക്കേണ്ടത്. യുഎസ്ബി-സി അഡാപ്റ്റര്‍ ഉപയോഗിച്ച് ഈ കേസ് ചാര്‍ജ് ചെയ്യാം. വയര്‍ലെസ് ചാര്‍ജിങ് സൗകര്യമില്ല.



ആദ്യം പുറത്തിറക്കിയ നത്തിങ് ഇയര്‍ (1) ന് ചതുരത്തിലുള്ള ഒരു കേസ് ആയിരുന്നു ഉണ്ടായിരുന്നത്. സുതാര്യമായ മൂടി സാധാരണ ഇയര്‍ബഡ് കെയ്‌സുകളെ പോലെ ഹിഞ്ചുകള്‍ ഉപയോഗിച്ച് അടയ്ക്കുകയും തുറക്കുകയും ചെയ്യും വിധമാണുള്ളത്.

12.6 എംഎം ഡൈനാമിക് ഡ്രൈവറുകളുള്ള നത്തിങിന്റെ സ്വന്തം സുതാര്യമായ രൂപകല്‍പനയോടുകൂടിയാണ് നത്തിങ് ഇയര്‍ (സ്റ്റിക്ക്) അവതരിപ്പിച്ചിരിക്കുന്നത്. എഎസി, എസ്ബിസി കോഡക്കുകള്‍ ഇത് പിന്തുണയ്ക്കും.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഇയര്‍ബഡില്‍ തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ നേരം പാട്ടുകള്‍ ആസ്വദിക്കാം. മൂന്ന് മണിക്കൂര്‍ നേരം കോളുകളും ചെയ്യാം. കേസ് ഉപയോഗിക്കുന്നതുവഴി ഒറ്റച്ചാര്‍ജില്‍ 29 മണിക്കൂര്‍ പ്ലേബാക്ക് ടൈം ആണ് കമ്പനി നത്തിങ് ഇയര്‍ (സ്റ്റിക്ക്) ല്‍ വാഗ്ദാനം ചെയ്യുന്നത്.

നത്തിങ് ഇയര്‍ (1) ല്‍ ഉണ്ടായിരുന്നത് പോലെ സിലിക്കണ്‍ ടിപ്പ് പുതിയ ഇയര്‍ ബഡിനില്ല. ബട്ടന്‍ ഉപയോഗിച്ചാണ് ഇതിന്റെ നിയന്ത്രണം. ഐപി 54 ഡസ്റ്റ് ആന്റ് വാട്ടര്‍ റസിസ്റ്റന്‍സുണ്ട്. ഗൂഗിള്‍ ഫാസ്റ്റ് പെയര്‍, മൈക്രോസോഫ്റ്റിന്റെ സ്വിഫ്റ്റ് പെയര്‍ എന്നിവയുടെ പിന്തുണയുണ്ട്. ബ്ലൂടൂത്ത് 5.2 പിന്തുണയ്ക്കും. ആന്‍ഡ്രോയിഡ് 5.1 ലും അതിന് ശേഷം പുറത്തിറങ്ങിയ പതിപ്പുകളിലും അതുപോലെ ഐഒഎസ് 11 ലും അതിന് മുകളിലുള്ള പതിപ്പുകളിലും പ്രവര്‍ത്തിക്കും.

നത്തിങ് എക്‌സ് ആപ്പ്

നത്തിങ് ഇയര്‍ (സ്റ്റിക്ക്) ന്റെ ശബ്ദ ക്രമീകരണത്തിനായി പുതിയ 'നത്തിങ് എക്‌സ്' ആപ്ലിക്കേഷനും കമ്പനി പുറത്തിറക്കി. നത്തിങ് ഫോണ്‍ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ഈ ആപ്പ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഹെഡ്‌സെറ്റ് കാണാതായാല്‍ കണ്ടുപിടിക്കാനും ഈ ആപ്പ് ഉപയോഗിക്കാം.

നത്തിങ് ഫോണില്‍ ഗെയിം കളിക്കുമ്പോള്‍ ശബ്ദത്തിന്റെ ലേറ്റന്‍സി കുറയ്ക്കുന്നതിന് പ്രത്യേകം ലോ-ലാഗ് മോഡ് ഇതിലുണ്ട്. കസ്റ്റം ഇക്വലൈസര്‍, സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ ഉള്‍പ്പടെ നത്തിങ്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേകമായി ചില സൗകര്യങ്ങളും ലഭിക്കും.

8499 രൂപയാണ് നത്തിങ് ഇയര്‍ (സ്റ്റിക്ക്) ന് വില. നവംബര്‍ 17 മുതല്‍ മിന്ത്ര, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ വില്‍പന ആരംഭിക്കും. നവംബര്‍ നാലിന് തന്നെ അന്താരാഷ്ട്ര വിപണിയില്‍ നത്തിങ് ഇയര്‍ (സ്റ്റിക്ക്) എത്തും. 7299 രൂപയാണ് നത്തിങ് ഇയര്‍ (1) ന്റെ വില.

Content Highlights: Nothing Ear (stick) launched

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented