Photo: Nothing
നത്തിങ് ഇയര്‍ 2 ഇയര്‍ബഡ്‌സ് ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍. നത്തിങ് എന്ന ബ്രാന്‍ഡില്‍ ആദ്യമായി പുറത്തിറങ്ങിയ ഉപകരണമായിരുന്നു നത്തിങ് ഇയര്‍ 1. ഇതിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. സുതാര്യമായ രൂപകല്‍പനയില്‍ വിപണിയില്‍ മറ്റ് ഇയര്‍ബഡ്‌സുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കാനും ശ്രദ്ധനേടാനും ഇയര്‍ 1 ന് സാധിച്ചിരുന്നു.
ഹൈ-റെസ് ഓഡിയോ സര്‍ട്ടിഫിക്കേഷനും എല്‍എച്ച്ഡിസി 5.0 ടെക്‌നോളജിയുമായാണ് നത്തിങ് ഇയര്‍ (2) എത്തിയിരിക്കുന്നത്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് മികച്ച ശബ്ദാനുഭവം ലഭിക്കുന്നു.
ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം പേഴ്‌സണല്‍ സൗണ്ട് പ്രൊഫൈല്‍ നിര്‍മിക്കാനും നത്തിങ് സൗകര്യമൊരുക്കുന്നുണ്ട്. നത്തിങ് എക്‌സ് ആപ്പ് ഉപയോഗിച്ച് കേള്‍വി പരിശോധിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ നത്തിങ് ഇയര്‍ (2) ന്റെ ഇക്വലൈസര്‍ ക്രമീകരിക്കപ്പെടും. ഇത് ഓരോരുത്തര്‍ക്കും മെച്ചപ്പെട്ട ശബ്ദാനുഭവം നല്‍കും.
ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ സംവിധാനവും ഇതിലുണ്ട്. കമ്പനിയുടെ ഏറ്റവും മികച്ച നോയ്‌സ് കാന്‍സലേഷന്‍ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. പശ്ചാത്തല ശബ്ദത്തിനനുസരിച്ച് നോയ്‌സ് റിഡക്ഷന്‍ ലെവല്‍ ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്ന അഡാപ്റ്റീവ് മോഡും ഇതിലുണ്ട്. 11.6 എംഎം ഡൈനാമിക് ഡ്രൈവറാണ് ഇതിലുള്ളത്.
ഡ്യുവല്‍ കണക്ഷന്‍ സൗകര്യമുള്ളതിനാല്‍ ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേ സമയം ഇയര്‍ (2) കണക്റ്റ് ചെയ്യാം.
9999 രൂപയ്ക്കാണ് നത്തിങ് ഇയര്‍ 2 ഇന്ത്യന്‍ വിപണിയിലെത്തുക. ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മറ്റ് ഓഫ്‌ലൈന്‍ സ്‌റ്റോറുകളിലും ഇത് വില്‍പനയ്‌ക്കെത്തും.
Content Highlights: nothing ear 2 ear buds launched
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..