പുതിയ ടാബ് അവതരിപ്പിച്ച നോക്കിയ. ടി20 എന്ന പേരിട്ടിരിക്കുന്ന ടാബ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. 15,499 മുതലാണ് വില ആരംഭിക്കുന്നത്. 2k ഡിസ്‌പ്ലേയുള്ള ടാബിന് 8,200 എംഎഎച്ച് ബാറ്ററി, സ്റ്റീരിയോ സ്പീക്കേഴ്‌സ് അടക്കം നിരവധി സവിശേഷതകളുണ്ട്.

വിപണിയില്‍ റിയല്‍മീ പാഡുമായി കിടപിടിക്കുന്ന നോക്കിയുടെ ടാബ് മൂന്ന് വര്‍ഷം വരെയുള്ള സുരക്ഷാ അപ്‌ഡേറ്റുകള്‍ സ്വീകരിക്കാന്‍ ശേഷിയുള്ളതാണ്. രണ്ട് വര്‍ഷം വരെയുള്ള ആന്‍ഡ്രോയിഡ് അപ്‌ഡേറ്റും ഇതിന് ലഭിക്കും. 

നോക്കിയ ടി20 ടാബിന് 15,499 രൂപയാണ് ഇന്ത്യയില്‍ വില. വൈ.ഫൈ ഒണ്‍ലി ടാബിന് 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജ് ഓപ്ഷനുമുണ്ട്. 4 ജി.ബി റാം, 32 ജി.ബി സ്റ്റോറേജ് മോഡലിന് 16,499 രൂപയാണ് വില. ടോപ്പ് എന്‍ഡ് മോഡലായ ടി20 4ജിക്ക് 18,499 രൂപയാണ് വില.

ഒക്ട-കോര്‍ യൂണിസോക് ടി 610 പ്രോസ്സസര്‍ കരുത്തേകുന്ന ടാബിന് 10.4 ഇഞ്ചാണ് സ്‌ക്രീന്‍സൈസ്. ആന്‍ഡ്രോയിഡ് 11 ലാണ് ടാബ് പ്രവര്‍ത്തിക്കുക. ക്യാമറയ്ക്കും ഫോട്ടോഗ്രഫിക്കുമായി മുമ്പില്‍ 5 മെഗാപിക്‌സല്‍ ക്യാമറയും പിന്നില്‍ 8 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 8,200 എംഎഎച്ച് ബാറ്ററിയുള്ള ടാബ് 15 വാട്ട്‌സ് ഫാസ്റ്റ്ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നതാണ്.

നോക്കിയ.കോമില്‍ നിന്നോ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നോ ടാബ് സ്വന്തമാക്കാം. ടാബ് വാങ്ങുന്നവര്‍ക്ക് സൗജന്യമായി  സ്‌പോട്ടിഫൈ ആക്‌സസുണ്ടാകും.

Content Highlights: nokia t20 tabs introduced in india