Photo: NoiseFit
നോയ്‌സ് ഫിറ്റ് ഹാലോ സ്മാര്‍ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ബ്രാന്‍ഡായ നോയ്‌സിന്റെ ഏറ്റവും പുതിയ സ്മാര്‍ട് വാച്ചാണിത്. 1.43 ഇഞ്ച് വൃത്താകൃതിയിലുള്ള അമോലെഡ് ഡിസ്‌പ്ലേയാണിതിന്. 466x466 പിക്‌സല്‍ റസലൂഷനുള്ള ഡിസ്‌പ്ലേ ആണിത്.
ബ്ലൂടൂത്ത് കോളിങ് സൗകര്യവും 150 വാച്ച് ഫെയ്‌സുകളും വിവിധങ്ങളായ ഹെല്‍ത്ത് സ്യൂട്ടുകളും സ്‌പോര്‍ട്‌സ് മോഡുകളും വാച്ചിലുണ്ട്. ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേ, ഐപി 68 വാട്ടര്‍ റെസിസ്റ്റന്‍സ് എന്നിവയും നോയ്‌സ് ഫിറ്റ് ഹലോ സ്മാര്‍ട് വാച്ചിനുണ്ട്.
3999 രൂപയാണ് നോയ്‌സ്ഫിറ്റ് ഹാലോ സ്മാര്‍ട് വാച്ചിന് വില. ഫെബ്രുവരി 27 മുതല്‍ ഇത് വില്‍പനയ്‌ക്കെത്തും. ആമസോണിലൂടെയും നോയ്‌സ് ഫിറ്റ് വെബ്‌സൈറ്റിലൂടെയുമാണ് വില്‍പന.
സ്റ്റേറ്റ്‌മെന്റ് ബ്ലാക്ക്, ജെറ്റ് ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക്, വിന്റേജ് ബ്രൗണ്‍, ഫോറസ്റ്റ് ഗ്രീന്‍, ഫിയറി ഓറഞ്ച് എന്നീ നിറങ്ങളില്‍ വാച്ച് പുറത്തിറങ്ങും.
ലെതര്‍, ടെക്‌സ്‌ചേര്‍ഡ് സിലിക്കണ്‍, സ്റ്റാന്‍ഡേര്‍ഡ് സിലിക്കണ്‍ എന്നിങ്ങനെ മൂന്ന് സ്ട്രാപ്പ് ഓപ്ഷനുകളുണ്ട്. ട്രൂ സിങ്ക് പിന്തുണയിലുള്ള ബ്ലൂടൂത്ത് കോളിങ് ഫീച്ചറാണ് ഇതില്‍. വാച്ചില്‍ ഒരാഴ്ച വരെ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Content Highlights: NoiseFit Halo Smartwatch
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..