ന്ത്യന്‍ സ്മാര്‍ട്ട് വാച്ച് നിര്‍മ്മാതാക്കളായ നോയ്സ് ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് വിപണിയിലെത്തിച്ചു. നോയ്സ് കളര്‍ഫിറ്റ് കാലിബര്‍ എന്ന് പേരിട്ടിരിക്കുന്ന വാച് കമ്പനിയുടെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് വാച്ചാണ്. 15 ദിവസം നീണ്ടുനില്‍ക്കുന്ന ബാറ്ററി ക്ഷമത, ശരീര ഊഷ്മാവ് അളക്കാനുള്ള സംവിധാനം, രക്തത്തിലെ ഓക്‌സിജന്‍ അളവ് പരിശോധിക്കാന്‍ സാധിക്കുന്ന SpO2 സംവിധാനം, ഹാര്‍ട്ട്‌റേറ്റ് മോണിറ്റര്‍ എന്നിവയാണ് വാച്ചിന്റെ എടുത്തു പറയത്തക്ക സവിശേഷതകള്‍.

നോയ്സ് കളര്‍ഫിറ്റ് കാലിബര്‍ സവിശേഷതകള്‍

240x280 പിക്‌സല്‍ സാന്ദ്രതയോട് കൂടിയ 1.69-ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് നോയ്സ് കളര്‍ഫിറ്റ് കാലിബറിന് നല്‍കിയിട്ടുള്ളത്. കൂടാതെ ത്രീ-ആക്‌സിസ് ആക്‌സിലറോമീറ്റര്‍ സെന്‍സറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന SpO2 സംവിധാനവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹൃദയമിടിപ്പ് നിരീക്ഷണ സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

സമ്മര്‍ദ്ദം, ആര്‍ത്തവ നിരീക്ഷണം, ഉറക്കം, ശരീര ഊഷ്മാവ് നിരീക്ഷണം മുതലായ ഫീച്ചറുകളും വാച്ചില്‍ ലഭ്യമാണ്. 60 സ്‌പോര്‍ട്‌സ് മോഡുകളും 150ല്‍ പരം വാച്ച് ഫേസുകളും ഉപയോഗിക്കാനുള്ള സൗകര്യവും വാച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡസ്റ്റ്, വാട്ടര്‍ റെസിസ്റ്റന്‍സ് ഉറപ്പാക്കുന്ന IP68 റേറ്റിങ്ങാണ് വാച്ചിന്റെ നിര്‍മ്മാണത്തിന് നല്‍കിയിരിക്കുന്നത്. 

കൈയിന്റെ വലിപ്പത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന സിലിക്കണ്‍ സ്ട്രാപ്പാണ് വാച്ചിലുള്ളത്. മറ്റ് സ്മാര്‍ട്ട് വാച്ചുകള്‍ പോലെ തന്നെ ആന്‍ഡ്രോയിഡ് ഫോണുകളുമായോ, ഐ ഫോണുകളുമായോ കണക്ട് ചെയ്താല്‍ നോട്ടിഫിക്കേഷനുകള്‍ വാച്ചില്‍ ലഭിക്കും. ബ്ലൂടൂത്ത് സപ്പോര്‍ട്ടോട് കൂടി വരുന്ന വാച്ചിന് ഒരു മാഗ്‌നെറ്റിക് ചാര്‍ജറാണ് നല്‍കിയിരിക്കുന്നത്.

നോയ്സ് കളര്‍ഫിറ്റ് കാലിബറിന്റെ വില

3,999 രൂപയാണ് നോയ്സ് കളര്‍ഫിറ്റ് കാലിബറിന് ഇന്ത്യയില്‍ നിശ്ചയിച്ചിരിക്കുന്ന വില. എന്നാല്‍ ആദ്യ വില്‍പ്പന പ്രമാണിച്ച് 1,999 രൂപ നിരക്കില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ വാച്ച് ലഭ്യമാകും. ജനുവരി 6,2022 നാണ് വാച്ചിന്റെ ആദ്യ വില്‍പ്പന. കറുപ്പ്, നീല, ചുവപ്പ്, വെള്ള നിറങ്ങളില്‍ വാച്ച് ലഭ്യമാണ്.

Content Highlights : Noise ColorFit Caliber Smartwatch Launched With 15-Day Battery Life and Body Temperature Monitoring