10 ദിവസം ബാറ്ററി ലൈഫ്, ബജറ്റ്‌ ഫ്രണ്ട്ലി സ്മാര്‍ട്ട് വാച്ചുമായി നോയ്സ് | Noise X-Fit 1


സിലിക്കണ്‍ സ്ട്രാപ്പുമായി ഘടിപ്പിച്ച ദീര്‍ഘചതുരാകൃതിയിലുള്ള ഡയലും ഒരു വശത്തായി ബട്ടണും ചേരുന്ന മെറ്റല്‍ ഫിനിഷോട് കൂടിയ ഡിസൈന്‍ ആണ് നോയ്സ് എക്‌സ് ഫിറ്റ് 1 ന് കമ്പനി നല്‍കിയിരിക്കുന്നത്.

Photo: Noise

ന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട് വാച്ച്, വയര്‍ലെസ് ഇയര്‍ഫോണ്‍ നിര്‍മാതാക്കളായ നോയിസ് അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ചായ നോയിസ് എക്‌സ് ഫിറ്റ് 1 ( Noise X-Fit 1 ) വിപണിയില്‍ അവതരിപ്പിച്ചു. നവംബര്‍ 26 ന് ആമസോണ്‍ ഇന്ത്യ വഴി നടക്കുന്ന ആദ്യ വില്‍പ്പനക്ക് അത്യാകര്‍ഷകമായ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

സിലിക്കണ്‍ സ്ട്രാപ്പുമായി ഘടിപ്പിച്ച ദീര്‍ഘചതുരാകൃതിയിലുള്ള ഡയലും ഒരു വശത്തായി ബട്ടണും ചേരുന്ന മെറ്റല്‍ ഫിനിഷോട് കൂടിയ ഡിസൈന്‍ ആണ് നോയ്സ് എക്‌സ് ഫിറ്റ് 1 ന് കമ്പനി നല്‍കിയിരിക്കുന്നത്. ഏകദേശം 30 ഗ്രാം മാത്രമാണ് വാച്ചിന്റെ ഭാരം അതുകൊണ്ട് കയ്യില്‍ ധരിക്കുമ്പോള്‍ വളരെ ഭാരം കുറവായി മാത്രമേ തോന്നുകയുള്ളൂ. അതിനോടൊപ്പം രക്തത്തിലെ ഓക്‌സിജന്റെ അളവ് ട്രാക്കുചെയ്യുന്നതിനുള്ള SpO2 മോണിറ്റര്‍ സംവിധാനവും പത്ത് ദിവസത്തെ ബാറ്ററി ലൈഫും നോയ്സ് വാഗ്ദാനം ചെയ്യുന്നു.

നോയ്സ് എക്‌സ് ഫിറ്റ് 1 സവിശേഷതകള്‍

86% സ്‌ക്രീന്‍-ബോഡി അനുപാതത്തോട് കൂടി 360x400 പിക്സല്‍ റെസലൂഷനും 354ppi പിക്സല്‍ ഡെന്‍സിറ്റിയോടും വരുന്ന 1.52 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് ട്രൂവ്യൂ ഡിസ്‌പ്ലേയാണ് നോയ്സ് എക്‌സ് ഫിറ്റ് 1-ല്‍ ഉള്ളത്. 9 മിമി ഘനത്തില്‍ ഒരു നേര്‍ത്ത മെറ്റല്‍ ഫിനിഷുംനല്‍കിയിരിക്കുന്നു. പരമ്പരാഗത രീതിയിലുള്ള ബക്കിളോട് കൂടിയ ഒരു സിലിക്കണ്‍ സ്ട്രാപ്പ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നു. ഇത് വാച്ചിനെ സുരക്ഷിതമായി കയ്യിലുറപ്പിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. 30ഗ്രാം ഭാരമാണ് വാച്ചിനുള്ളത്. രക്തത്തിലെ ഓക്‌സിജന്റെ അളവ്, ഹൃദയമിടിപ്പ്, ഉറക്കം, സമ്മര്‍ദ്ദം എന്നിവ നിരീക്ഷിക്കാന്‍ വാച്ചിന് കഴിയും കൂടാതെ 15 സ്പോര്‍ട്സ് മോഡുകളും നോയ്സ് എക്സ്-ഫിറ്റ് 1-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇഷ്ടാനുസൃതമായി മാറ്റാന്‍ കഴിയുന്ന 100-ലധികം വാച്ച് ഫെയ്സുകള്‍, ക്വിക്ക് റിപ്ലൈ, സ്മാര്‍ട്ട് ഡിഎന്‍ഡി, IP68 വാട്ടര്‍പ്രൂഫ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. 10 ദിവസം വരെ ബാറ്ററി ക്ഷമത നല്‍കുമെന്ന് അവകാശപ്പെടുന്ന 210mAh ബാറ്ററിയാണ് വാച്ചിലുള്ളത്.

നോയ്സ് എക്‌സ് ഫിറ്റ് 1 ന്റെ ഇന്ത്യയിലെ വിലയും വില്‍പ്പനയും

പുതിയ നോയ്സ് എക്‌സ് ഫിറ്റ് 1-ന് ഇന്ത്യയില്‍ 2,999 രൂപയാണ് പ്രാരംഭ ദിനത്തില്‍ പ്രത്യേക ലോഞ്ച് വിലയായി സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ 5,999 രൂപയാണ് യഥാര്‍ത്ഥ വില. ഇ-കൊമേഴ്സ് സൈറ്റായ ആമസോണ്‍ ഇന്ത്യയില്‍ വില്‍പ്പനയെ സംബന്ധിച്ച് ഇതിനകംതന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സില്‍വര്‍ & ബ്ലാക്ക് മെറ്റല്‍ ഫ്രെയിമിലാണ് വാച്ച് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിനോടൊപ്പം വെള്ളയും കറുപ്പും സിലിക്കണ്‍ സ്ട്രാപ്പ് ഓപ്ഷനുകളുമുണ്ട്. നവംബര്‍ 26ന് ഇന്ത്യന്‍ സമയം രാവിലെ 10 മണിക്കാണ് വാച്ചിന്റെ ആദ്യ വില്‍പ്പന ആരംഭിക്കുക.

Content Highlights : Noise X-Fit 1 Launched in India With SpO2 Monitoring and 10-Day Battery Life

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented