ടാബ്ലറ്റ് വിപണിയുടെ മുഖമുദ്രയാകാനൊരുങ്ങുകയാണ് അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ മോട്ടോറോള. ഇന്ത്യയില്‍ തനതായ ഒരു ടാബ്ലറ്റ് ശ്രേണി അവതരിപ്പിക്കുകയാണ് മോട്ടോറോളയുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പുകളൊന്നും വന്നില്ലെങ്കിലും ഒക്ടേബാറോടെ ടാബ്ലറ്റ് വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. 

ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്മാര്‍ട്ട് ടിവികള്‍ നിലവില്‍ രാജ്യത്ത് ലഭ്യമാണ്. എന്നാല്‍ ഇതിനാക്കേളെറേ സവിശേഷതകളുള്ള ഒരു സ്മാര്‍ട്ട് ടിവിയും ടാബ്ലറ്റിനോടൊപ്പം അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ലെനോവോ ടാബ് എം8 റീബ്രാന്‍ഡ് ചെയ്തായിരിക്കും മോട്ടാറോളയുടെ മോട്ടോ ടാബ് 8 പുറത്തിറങ്ങുക. 

5100 എംഎഎച്ച് ബാറ്ററി, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 3 ജിബി റാം, 32 ജിബി മെമ്മറി തുടങ്ങിയവയാണ് ലെനോവോ ടാബ് എം 8 ന്റെ സവിശേഷതകള്‍. ഇതിന്റെ റീബ്രാന്‍ഡായിരിക്കും മോട്ടോ ടാബ് 8 എങ്കിലും ഇതിലും മികച്ച ഫീച്ചേഴ്‌സായിരിക്കും മോട്ടോയുടെ ടാബില്‍. 2019 ല്‍ അവതരിപ്പിച്ച ലെനോവോ ടാബ് 8 പിന്നീട് പുനരവതരിപ്പിക്കാത്ത സാഹചര്യത്തിലാണിത്.

Content Highlights; motorola to launch tablets in india by october