ടലില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച മൗസ് പുറത്തിറക്കി മൈക്രോസോഫ്റ്റ്. മൗസിന്റെ കവചമാണ് 20 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനഃചംക്രമണം ചെയ്ത് നിര്‍മിച്ചത്. 

എന്തുകൊണ്ട് 20 ശതമാനം മാത്രം?

ചൂട്, അള്‍ട്രാവയലറ്റ് പ്രകാശം, ഈര്‍പ്പം, ഉപ്പ് എന്നിവമൂലം പ്ലാസ്റ്റിക് നശിക്കാനും അതിന്റെ ഗുണമേന്മ നഷ്ടപ്പെടാനുമിടയുണ്ട്. അതുകൊണ്ട് തന്നെ 100 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനഃചംക്രമണം ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ച് മൗസ് നിര്‍മിച്ചാല്‍ അത് അതിന്റെ ഉറപ്പിനെ ബാധിക്കും.

Mouseനേരത്തെ 10 ശതമാനം മാത്രം ഉപയോഗിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 20 ശതമാനം ഉപയോഗിച്ചാല്‍ കുഴപ്പമില്ല എന്ന് കണ്ടെത്തി. 

ബ്ലൂടൂത്ത് 4.0 പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മൗസിന് 33 അടി വരെ റേഞ്ച് കിട്ടും. മൂന്ന് കസ്റ്റമൈസബിള്‍ ബട്ടനുകളുണ്ട്. മൈക്രോസോഫ്റ്റിന്റെ സ്വിഫ്റ്റ്‌പെയര്‍ ഉപയോഗിച്ച് മൗസ് എളുപ്പത്തില്‍ പിസിയുമായി ബന്ധിപ്പിക്കാം. 

ഒക്ടോബര്‍ അഞ്ച് മുതല്‍ ഈ മൗസിന്റെ വിതരണം ആരംഭിച്ചിട്ടുണ്ട്. 25 ഡോളറാണ് (1878 രൂപയോളം ) ഇതിന് വില.