സര്‍ഫസ് ഡ്യുവോ 2 മുതല്‍ സര്‍ഫസ് ലാപ്‌ടോപ്പ് വരെ- മൈക്രോസോഫ്റ്റിന്റെ പുതിയ ഉപകരണങ്ങള്‍


പുതിയ സര്‍ഫസ് ബുക്ക് സ്റ്റുഡിയോ, സര്‍ഫസ് പ്രോ 8, സര്‍ഫസ് ഗോ3, രണ്ടാം തലമുറ സര്‍ഫസ് ഡ്യുവോ എന്നിവയാണ് അവതിരിപ്പിച്ചത്.

Photo: Microsoft

പുതിയ സര്‍ഫസ് ഉപകരണങ്ങള്‍ പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. പുതിയ സര്‍ഫസ് ബുക്ക് സ്റ്റുഡിയോ, സര്‍ഫസ് പ്രോ 8, സര്‍ഫസ് ഗോ3, രണ്ടാം തലമുറ സര്‍ഫസ് ഡ്യുവോ എന്നിവയാണ് അവതിരിപ്പിച്ചത്. വിന്‍ഡോസ് 11 ഓഎസ് ആയിരിക്കും ഈ ഉപകരണങ്ങളിലെല്ലാം. മൈക്രോസോഫ്റ്റിന്റെ പുതിയ ഉപകരണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍.

മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 8

13 ഇഞ്ച് പിക്‌സല്‍സെന്‍സ് ഡിസ്‌പ്ലേയുമായാണ് സര്‍ഫസ് പ്രോ അ8 എത്തിയിരിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും ശക്തിയേറിയ സര്‍ഫസ് ആണിത്. കനം കുറഞ്ഞ ബെസലുകളോടു കൂടിയുള്ള ഡിസ്‌പ്ലേയ്ക്ക് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്.

സര്‍ഫസ് സ്ലിം പെന്‍ 2 ഇതില്‍ ഉപയോഗിക്കാം. കിബോര്‍ഡിനുള്ളില്‍ പെന്‍ സൂക്ഷിക്കാനും ചാര്‍ജ് ചെയ്യാനുമുള്ള സൗകര്യമുണ്ട്. യുഎസ്ബി എ പോര്‍ട്ട് ഒഴിവാക്കി. രണ്ട് തണ്ടര്‍ ബോള്‍ട്ട് പോര്‍ട്ട് ഉള്‍പ്പെടുത്തി. ചാര്‍ജിങിനായി സര്‍ഫസ് കണക്റ്റ് പോര്‍ട്ടും നല്‍കി.

11-ാം തലമുറ ഇന്റല്‍ ക്വാഡ് കോര്‍ പ്രൊസസറിന്റെ പിന്തുണയില്‍ വിന്‍ഡോസ് 11 ഓഎസ് ആണ് സര്‍ഫസ് പ്രോ 8 ന് ശക്തിപകരുക.

1099 ഡോളറിലാണ് (ഏകദേശം 81114 രൂപ) വില ആരംഭിക്കുന്നത്. സര്‍ഫസ് സ്ലിം പെന്നിന് 129.9 ഡോളര്‍ ( 9594.24 രൂപ ) ആണ് വില.

മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ എക്‌സ്

പുതിയ സര്‍ഫസ് പ്രോ എക്‌സും മൈക്രോസോഫ്റ്റ് പുറത്തിറക്കി. ഇതിന്റെ വൈഫൈ ഓണ്‍ലി മോഡലിന് 899.99 ഡോളര്‍ ആണ് വില.

മൈക്രോസോഫ്റ്റ് സര്‍ഫസ് ഗോ 3

പത്താം തലമുറ കോര്‍ ഇന്റല്‍ പ്രൊസസറുകളാണ് സര്‍ഫസ് ഗോ 3യ്ക്ക് ശക്തിപകരുന്നത്. ഇത് കൂടുതല്‍ പ്രവര്‍ത്തന വേഗം സര്‍ഫസ് ഗോ 3യ്ക്ക് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വിന്‍ഡോസ് 11 ല്‍ ആണ് ഇതിന്റെ പ്രവര്‍ത്തനം ഇതിലെ ക്യാമറയില്‍ വിന്‍ഡോസ് ഹെലോ ഫേഷ്യല്‍ റെക്കഗ്നിഷന്‍ പിന്തുണയുമുണ്ട്.

399.99 ഡോളര്‍ (29522 രൂപ ) ആണിതിന് വില. തിരഞ്ഞെടുത്ത വിപണിയില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം. മാസങ്ങള്‍ക്കുള്ളില്‍ എല്‍ടിഇ പതിപ്പും പുറത്തിറക്കും.

മൈക്രോസോഫ്റ്റ് സര്‍ഫസ് ഡ്യുവോ 2

ഇരട്ട സ്‌ക്രീനുകളുള്ള ഫോണ്‍/ ടാബ്ലെറ്റ് ഉപകരണമാണ് സര്‍ഫസ് ഡ്യുവോ. മൈക്രോസോഫ്റ്റ് രൂപകല്‍പന ചെയ്ത ഈ ഉപകരണത്തിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയത്.

12 എംപി വൈഡ് ക്യാമറ, 12 എംപി ടെലിഫോട്ടോ, 16 എംപി അള്‍ട്രാ വൈഡ് സെന്‍സറുകളുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ മോഡ്യൂള്‍ ആണിതിന്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസറിന്റെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ഫസ് ഡ്യുവോ 2 ല്‍ 5ജി കണക്റ്റിവിറ്റിയുണ്ട്. 1499.99 ഡോളര്‍ (110710 രൂപ ) ആണിതിന് വില. തിരഞ്ഞെടുത്ത വിപണികളില്‍ ഇത് ഇപ്പോള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.

മൈക്രോസോഫ്റ്റ് സര്‍ഫസ് ലാപ്‌ടോപ്പ് സ്റ്റുഡിയോ

സര്‍ഫസ് ബുക്ക് ലൈനപ്പിലെ ഒടുവിലത്തെ കൂട്ടിച്ചേര്‍ക്കലാണ് സര്‍ഫസ് ലാപ്‌ടോപ്പ് സ്റ്റുഡിയോ. പുതിയ രൂപകല്‍പനയില്‍ കൂടുതല്‍ പ്രവര്‍ത്തനശേഷി ഉറപ്പുവരുത്തിയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.

റിമൂവ് ചെയ്യാന്‍ സാധിക്കുന്ന ഡിസ്‌പ്ലേയ്ക്ക് പകരം സ്‌ക്രീന്‍ താഴേക്ക് വലിച്ച് ടാബ് ലെറ്റ് രൂപത്തിലേക്ക് മാറ്റാന്‍ സാധിക്കും. ഇതിനെ സ്റ്റുഡിയോ മോഡ് എന്നാണ് മൈക്രോസോഫ്റ്റ് വിളിക്കുന്നത്. 14.4 ഇഞ്ച് പിക്‌സല്‍ സെന്‍സ് ഡിസ്‌പ്ലേ ആണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഡോള്‍ബി വിഷനും ഇതിനുണ്ട്.

ലാപ്‌ടോപ്പ്, സ്റ്റേജ്, സ്റ്റുഡിയോ മൂന്ന് മോഡുകളില്‍ സര്‍ഫസ് ലാപ്‌ടോപ്പ് സ്റ്റുഡിയോ ഉപയോഗിക്കാം. ഗെയിം കളിക്കുന്നതിനും സിനിമ കാണുന്നതിനും ഡിസൈനിങ്ങിനും മറ്റും യോജിച്ച വിധത്തില്‍ സ്‌ക്രീന്‍ ചെരിച്ചുവെക്കുന്നതാണ് സ്‌റ്റേജ് മോഡ്. ഓരോ മോഡും മാറ്റുന്നതിന് അനുസരിച്ച് യൂസര്‍ ഇന്റര്‍ഫെയ്‌സിലും മാറ്റങ്ങള്‍ വരും.

11-ാം തലമുറ ഇന്റല്‍ ക്വാഡ് കോര്‍ പ്രൊസസര്‍, എന്‍വിഡിയ ആര്‍ടിഎക്‌സ് 3050 ടിഐ ജിപിയു, നാല് തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ടുകള്‍, 1080 പി വെബ്കാം, സ്ലിം പെന്‍ 2 ഡോക്‌സ്, എന്നിവയും ഇതിലുണ്ട്.

മൈക്രോസോഫ്റ്റ് ഓഷ്യല്‍ പ്ലാസ്റ്റിക് മൗസ്

20% റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ച പുതിയൊരു മൗസാണിത്.

സര്‍ഫസ് അഡാപ്റ്റീവ് കിറ്റ്

പരിമിതികളുള്ള ഉപഭോക്താക്കള്‍ക്ക് സര്‍ഫസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് സഹായകമായ അനുബന്ധ ഉപകരണങ്ങളാണ് അഡാപ്റ്റീവ് കിറ്റിലുള്ളത്. കീ കാപ്പുകള്‍, ലേബലുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ പോലുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented