-
ഷാവോമിയുടെ എംഐ ബാന്‍ഡ് 5 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ എംഐ ബാന്‍ഡ് 5 ന്റെ ടീസര്‍ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഷാവോമി. ജൂലായ് 11 ന് എംഐ ബാന്‍ഡ് പുറത്തിറക്കാനാണ് പദ്ധതി. ചൈനീസ് സോഷ്യല്‍ മീഡിയയിലാണ് എംഐ ബാന്‍ഡിന്റെ ചിത്രം പുറത്തുവിട്ടത്.
ഇപ്പോള്‍ വിപണിയിലുള്ള എംഐ ബാന്‍ഡ് 4 ന് സമാനമാണ് കാഴ്ചയില്‍ എംഐ ബാന്‍ഡ് 5. എന്നാല്‍ സൗകര്യങ്ങളില്‍ പുതുമകളുണ്ടാവും. എംഐ ബാന്‍ഡ് ഉപകരണത്തിന്റെ ആകൃതി എംഐ ബാന്‍ഡ് 4ന് സമാനമാണ്. എന്നാല്‍ സ്ട്രാപ്പുകള്‍ക്ക് പുതിയ നിറങ്ങള്‍ വന്നിട്ടുണ്ട്. സാധാരണ കറുത്ത നിറത്തില്‍ മാത്രം ലഭ്യമാക്കിയിരുന്ന സ്ട്രാപ്പ് മഞ്ഞ, പച്ച, ഓറഞ്ച് നിറങ്ങളില്‍ ലഭ്യമാവും.
എംഐ ബാന്‍ഡ് 5ലെ ചില സൗകര്യങ്ങളെ കുറിച്ച സൂചനകളും ടീസര്‍ ചിത്രം നല്‍കുന്നുണ്ട്. പണമിടപാടുകള്‍ എളുപ്പമാക്കുന്ന നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനും പുതിയ സ്‌പോര്‍ട്‌സ് ട്രാക്കിങ്‌മോഡുകളും എംഐ ബാന്‍ഡ് 5 ലുണ്ടാവും. ആര്‍ത്തവ സമയം പിന്തുടരാന്‍ സഹായിക്കുന്ന സൗകര്യം എംഐ ബാന്‍ഡില്‍ ഉണ്ടാകുമെന്ന സൂചനയുണ്ട്.
ടീസര്‍ ചിത്രം ഇത്രയൊക്കെ വിവരങ്ങളാണ് നല്‍കുന്നത് എങ്കിലും. എംഐ ബാന്‍ഡിലെ സൗകര്യങ്ങളെ കുറിച്ചുള്ള മറ്റ് ചില വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്.
നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനത്തോടൊപ്പം ആമസോണ്‍ അലെക്‌സ വോയ്‌സ് അസിസ്റ്റന്റ് സേവനം എംഐ ബാന്‍ഡ് 5ല്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ എംഐ ബാന്‍ഡില്‍ ഒരു മൈക്രോ ഫോണും ഉള്‍പ്പെടുത്തിയേക്കും. ശബ്ദത്തിലൂടെ എംഐ ബാന്‍ഡിലെ ഫീച്ചറുകള്‍ നിയന്ത്രിക്കാനാവും.
പുതിയ ഫീച്ചറുകളുമായി എത്തുന്നതുകൊണ്ടു തന്നെ നിലവിലുള്ള എംഐ ബാന്‍ഡുകളില്‍ നിന്നും വിലകൂടിയ പതിപ്പാവും എംഐ ബാന്‍ഡ് 5. തീര്‍ച്ചയായും ഇന്ത്യന്‍ വിപണിയിലും ഇത് വില്‍പനയ്‌ക്കെത്തും.
Content Highlights: MI Band 5 teased by Xiaomi. redmi China. fitness tracker launch
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..