Photo: Mathrubhumi
മെറ്റാ പ്ലാറ്റ് ഫോം ഐഎന്‍സി (പഴയ ഫേയ്‌സ്ബുക്ക് ഐഎന്‍സി) ഒരു സ്മാര്‍ട് വാച്ച് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫ്രണ്ട് ക്യാമറയുള്ള ഒരു സ്മാര്‍ട് വാച്ചിന്റെ ചിത്രത്തെ അടിസ്ഥാനമാക്കിയാണ് വാര്‍ത്ത. ഫെയ്‌സ്ബുക്കിന്റെ ഐഫോണ്‍ ആപ്പുകളിലിലൊന്നില്‍ നിന്നാണ് ഈ ചിത്രം കിട്ടിയതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍വ്ഡ് എഡ്ജ് ഉള്ള സ്‌ക്രീനോടുകൂടിയ വാച്ചാണ് ചിത്രത്തിലുള്ളത്. സക്രീനിന് താഴെ മധ്യഭാഗത്തായി ഒരു ക്യാമറയുമുണ്ട്. വാച്ച് നിയന്ത്രിക്കുന്നതിനുള്ള ബട്ടനുകളൊന്നും ഇരു വശങ്ങളിലും കാണുന്നില്ല.
ഫെയ്‌സ്ബുക്കിന് വാച്ച് പുറത്തിറക്കാനുള്ള പദ്ധതിയുള്ളതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വാച്ചിനെ കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ നല്‍കുകയാണ് പുറത്തുവന്ന ചിത്രം.
റെയ്ബാനുമായി ചേര്‍ന്ന് അവതരിപ്പിച്ച പുതിയ സ്മാര്‍ട് ഗ്ലാസ് നിയന്ത്രിക്കുന്നതിനുള്ള ഫേയ്‌സ്ബുക്ക് വ്യൂ എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നാണ് ഈ ചിത്രം കിട്ടിയത്. ആപ്പ് ഡെവലപ്പറായ സ്റ്റീവ് മോസറാണ് ഇത് കണ്ടെത്തിയത്.

കണ്‍ട്രോള്‍ ബട്ടനുകള്‍ ഇല്ലാത്തതിനാല്‍ തന്നെ ഇതൊരു ടച്ച് സ്‌ക്രീന്‍ വാച്ച് ആവുമെന്നുറപ്പാണ്. ആപ്പിള്‍ വാച്ചിന് സമാനമായ ഡിസ്‌പ്ലേ തന്നെയാണിതിനും.
എന്നാല്‍ നിലവില്‍ വിപണിയിലുള്ള സ്മാര്‍ട് വാച്ചുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ആ ക്യാമറയാണ്. ഫിറ്റ്‌നസ്, ഹെല്‍ത്ത് ട്രാക്കിങ് എന്നതിനേക്കാളുപരി വീഡിയോ കോളുകള്‍ക്കും കോണ്‍ഫറന്‍സിങിനും അത് പ്രയോജനപ്പെടുത്താനാവുമെന്നാണ് കരുതുന്നത്. ആപ്പിള്‍ വാച്ചിലോ, സാംസങ് വാച്ചുകളിലോ ഇതുവരെ ക്യാമറ അവതരിപ്പിക്കപ്പെട്ടിട്ടില്ല. ഇതില്‍ വീഡിയോകള്‍ പകര്‍ത്താനും ചിത്രങ്ങള്‍ എടുക്കാനും അവ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനും സാധിച്ചേക്കും.
കമ്പനിയുടെ ആദ്യ വാച്ച് 2022 തുടക്കത്തില്‍ തന്നെ പുറത്തിറങ്ങിയേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
Content Highlights: Meta’s planned competitor smartwatch to Apple Watch photo leaked
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..