പുതിയ ഡിസൈനും എം2 ചിപ്പും; ആപ്പിള്‍ മാക്ക് ബുക്ക് എയര്‍ 2022 പുറത്തിറക്കി


മാക്ക് ബുക്ക് എയര്‍ 2022 ന് 13.6 അഞ്ച് ഡിസ്‌പ്ലേയാണുള്ളത്. എല്ലാ വശങ്ങളിലും വളരെ നേര്‍ത്ത ഫ്രെയിമാണുള്ളത്.

Photo: Apple

പുതിയ ചില സുപ്രധാന പ്രഖ്യാപനങ്ങളോടെ ഇത്തവണത്തെ ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സും. ഐഓഎസ് 16, വാച്ച് ഓഎസ് 9 എന്നിവയ്‌ക്കൊപ്പം പുനര്‍രൂപകല്‍പന ചെയ്ത മാക്ക്ബുക്ക് എയറും കമ്പനി പുറത്തിറക്കി. 2022 ലെ മാക്ക് ബുക്ക് എയര്‍ മോഡലില്‍ എം2 ചിപ്പ് ആണുള്ളത്. നോച്ച് ഡിസ്‌പ്ലേയും മാഗ് സേഫ് പിന്തുണയുമുണ്ട്.

പുതിയ സവിശേഷതകള്‍

മാക്ക് ബുക്ക് എയര്‍ 2022-ന് 13.6 അഞ്ച് ഡിസ്‌പ്ലേയാണുള്ളത്. എല്ലാ വശങ്ങളിലും വളരെ നേര്‍ത്ത ഫ്രെയിമാണുള്ളത്. പുതിയ 14 ഇഞ്ച് മാക്ക്ബുക്ക് പ്രോയ്ക്ക് സമാനമായ രീതിയില്‍ ഡിസ്‌പ്ലേയ്ക്ക് നോച്ച് നല്‍കിയിരിക്കുന്നു. 11 എംഎം കനമുുള്ള പുതിയ മാക്ക് ബുക്ക് എയര്‍ സില്‍വര്‍, സ്പ്‌സേ ഗ്രേ, സ്റ്റാര്‍ലൈറ്റ് ഗോള്‍ഡ്, മിഡ്‌നൈറ്റ് ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളില്‍ വിപണിയിലെത്തും.

ഇതിന്റെ സ്‌ക്രീനിന് 500 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫാന്‍ ഇല്ലാത്തതിനാല്‍ അതിന്റെ ശബ്ദം ഉണ്ടാവില്ല. പുതിയ എം2 ചിപ്പിന്റെ പിന്‍ബലത്തില്‍ മുന്‍ഗാമിയായ മോഡലിനേക്കാള്‍ 40 ശതമാനം കൂടുതല്‍ പ്രവര്‍ത്തന ക്ഷമത പുതിയ മാക്ക്ബുക്ക് എയറിനുണ്ടെന്നും ആപ്പിള്‍ അവകാശപ്പെടുന്നു.

1080 പിക്‌സല്‍ ഫേസ്‌ടൈം എച്ച്ഡി വെബ് ക്യാം ആണ് ഡിസ്‌പ്ലേ നോച്ചില്‍ നല്‍കിയിരിക്കുന്നത്.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


മാക്ക്ബുക്ക് പ്രോ പതിപ്പുകളില്‍ ഒഴിവാക്കപ്പെട്ട ടച്ച് ബാര്‍ മാക്ക്ബുക്ക് എയറില്‍ നിലനിര്‍ത്തിയിട്ടുണ്ട്. സാധാരണ മോഡലിനേക്കാള്‍ ടച്ച് ബാര്‍ ഉള്ള മാക്ക്ബുക്ക് എയറിന് വിലകൂടുതലാണ്.

പുതിയ പവര്‍ അഡാപ്റ്റര്‍ ഉപയോഗിച്ച് മാക്ക്ബുക്ക് എയര്‍ 20 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. രണ്ട് യുഎസ്ബി സി പോര്‍ട്ടുകളുണ്ട് ഇതിന്.

വില

1,19,900 രൂപയിലാണ് മാക്ക് ബുക്ക് എയര്‍ 2022-ന് വില തുടങ്ങുന്നത്. എജ്യുക്കേഷന്‍ പതിപ്പിന് 1,09,900 രൂപയാണ് വില.

എം2 ചിപ്പ് ഉള്ള 13 ഇഞ്ച് മാക്ക്ബുക്ക് പ്രോയ്ക്ക് 1,29,900 രൂപയും ഇതിന്റെ ഏജ്യുക്കേഷന്‍ പതിപ്പിന് 1,19,900 രൂപയും ആണ് വില.

ഡ്യുവല്‍ യുഎസ്ബി സി അഡാപ്റ്ററിന് 5800 രൂപയാണ് വില. അടുത്ത മാസം മുതല്‍ പുതിയ മാക്ക് ബുക്ക് എയറിന്റേയും മാക്ക് ബുക്ക് പ്രോയുടെയും വില്‍പന ഇന്ത്യയില്‍ ആരംഭിക്കും.

Content Highlights: Apple, Macbook Air 2022, M2 Chip Macbook, WWDC 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


India vs Ireland 1st t20 live at Dublin

1 min

അനായാസം ഇന്ത്യ, ആദ്യ ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്തു

Jun 27, 2022

Most Commented