മലയാള സിനിമ അടിമുടി മാറും; റെഡ് വി റാപ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍ 8K സിനിമ ക്യാമറ കേരളത്തിലെത്തി


ഏറ്റവും വേഗതയേറിയ സ്‌കാന്‍ ടൈം ഉള്ള സിനിമ ക്യാമറ എന്ന് ഖ്യാതി കേട്ട റാപ്റ്ററിന് 600 ഫ്രെയിംസ് സ്ലോ മോഷന്‍ R3D റോ ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ കഴിയും.

Photo: Dare Pictures

ന്ത്യന്‍ സിനിമയ്ക്ക് പുതിയ ദൃശ്യവിസ്മയം ഒരുക്കാന്‍ റെഡ് വി റാപ്റ്റര്‍ സിനിമ ക്യാമറ കേരളത്തില്‍. റെഡ് ഡിജിറ്റല്‍ സിനിമയുടെ ഏറ്റവും പുതിയ ക്യാമറയായ വി റാപ്റ്ററിന്റെ (V Raptor) വൈറ്റ് കളര്‍ (White) സ്റ്റോംട്രൂപ്പര്‍ (Stormtrooper) സ്‌പെഷ്യല്‍ എഡിഷനാണ് എത്തിയിരിക്കുന്നത്. ഡെയര്‍ പിക്‌ചേഴ്‌സ് (Dare Pictures) മാനേജിംഗ് ഡയറക്ടര്‍ ധീരജ് പള്ളിയിലാണ് ക്യാമറ അവതരിപ്പിച്ചത്. നടന്‍ മമ്മൂട്ടി പുതിയ ക്യാമറ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. അമേരിക്കയിലെ ഹോളിവുഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റെഡ് ഡിജിറ്റല്‍ സിനിമ.

വി റാപ്റ്റര്‍ ഒരു അള്‍ട്രാ സ്ലോ മോഷന്‍ ക്യാമറയാണ്. നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് വി റാപ്റ്റര്‍ 8K യുടെ വരവ്. ഏറ്റവും വേഗതയേറിയ സ്‌കാന്‍ ടൈം ഉള്ള സിനിമ ക്യാമറ എന്ന് ഖ്യാതി കേട്ട റാപ്റ്ററിന് 600 ഫ്രെയിംസ് സ്ലോ മോഷന്‍ R3D റോ ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ കഴിയും. മറ്റ് സ്ലോ മോഷന്‍ ക്യാമറകള്‍ 68.1 ബില്യണ്‍ കളര്‍ ഷെയ്ഡുകള്‍ പകര്‍ത്തുമ്പോള്‍ റാപ്റ്ററിന് 281 ട്രില്യണ്‍ ഷെയ്ഡുകള്‍ പകര്‍ത്താന്‍ സാധിക്കും.

Red V Raptor

8K റെസൊല്യൂഷനിലുളള വിസ്ത വിഷന്‍ സെന്‍സര്‍ ആണ് ക്യാമറക്കുള്ളത്. ഇത് ഫുള്‍ ഫ്രെയിം സെന്‍സറിലും വലിപ്പമേറിയതാണ്. 17+ ഉയര്‍ന്ന ഡൈനാമിക് റേഞ്ചും പരിഷ്‌കരിച്ച കളര്‍ സയന്‍സ് (Colour Science), തെര്‍മല്‍ മെക്കാനിസം (Thermal Mechanism) എന്നിവയും റാപ്റ്ററിനുണ്ട്. കൂടാതെ, 5Ghz , സ്ട്രയിറ്റ് മൊബൈല്‍ ട്രാന്‍സ്മിഷന്‍ ടെക്‌നോളജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഓട്ടോ ഫോക്കസും ഇതിലുണ്ട്.

പ്രൊഫഷണല്‍ സിനിമ ക്യാമറയുടെ നിര്‍മാണ രംഗത്ത് എന്നും അതിശയകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുള്ള റെഡ് കമ്പനി ഈ ക്യാമറ 2021ന്റെ ആരംഭത്തില്‍ അവതരിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ ചിപ്പ് ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് ഇത് നീണ്ടു പോകുകയായിരുന്നു.

Red Raptor
റെഡ് ക്യാമറകളുടെ കടുത്ത ആരാധകനും ഉപഭോക്താവുമാണ് ധീരജ്. റെഡ് കമ്പനി പ്രസിഡന്റും ഉടമയുമായ ജെറെഡ് ലാന്‍ഡുമായി നിരന്തരം ആശയവിനിമയം നടത്തിയതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ എഡിഷന്‍ ക്യാമറ നൽകുകയായിരുന്നു.

തെന്നിന്ത്യയില്‍ ആദ്യ 8K ക്യാമറയായ വെപ്പണ്‍ (Weapon), ഏഷ്യയിലെ ആദ്യ komodo 6K അവതരിപ്പിച്ചതും ധീരജിന്റെ ഉടമസ്ഥതയിലുള്ള ഡെയര്‍ പിക്‌ചേഴ്‌സ് ആണ്. നായകന്റെ ഇന്‍ട്രോ സീനുകള്‍, പരസ്യ ചിത്രങ്ങള്‍, മലയാള സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ എന്നിവ ചിത്രീകരിക്കാനായി നിലവില്‍ ഹൈദരാബാദില്‍ നിന്നും മുംബൈയില്‍ നിന്നുമായിരുന്നു ക്യാമറകള്‍ വന്നിരുന്നത്. ഭാരമേറിയ, വയറുകള്‍ നിറഞ്ഞ, റെസൊല്യൂഷനും കളര്‍ ഡെപ്തും ഡൈനാമിക് റേഞ്ചും കുറഞ്ഞ 4K ക്യാമറകള്‍ക്ക് പരിഹാരമാണ് പുതിയ ക്യാമറയെന്ന് ഒപ്റ്റിക്കല്‍ ഇമേജിംഗ് അഡൈ്വസര്‍ കൂടിയായ ധീരജ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented