Photo: Amazon
ഇയര്‍ബഡുകള്‍ക്ക് ഇപ്പോള്‍ ജനപ്രീതിയേറെയാണ്. സൗകര്യപ്രദമായി കൊണ്ടുനടക്കാനും ഉപയോഗിക്കാനും സാധിക്കുന്ന ഇയര്‍ബഡുകള്‍ ഇപ്പോള്‍ നിരവധി മുന്‍നിര ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. എന്താണ് ഇയര്‍ബഡുകള്‍ കൊണ്ടുള്ള നേട്ടങ്ങള്‍?
കാലങ്ങളായി വയറുകളുള്ള ഹെഡ്‌സെറ്റുകളാണ് നമ്മളെല്ലാം ഉപയോഗിച്ചിരുന്നത്. വയേര്‍ഡ് ഹെഡ്‌സെറ്റുകള്‍ കൈകാര്യം ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. വയറുകള്‍ ചുരുണ്ട് കെട്ടിപ്പിണയുന്നത് തന്നെയാണ് ഇതിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഇക്കാരണം കൊണ്ടുതന്നെ വയറുകള്‍ പൊട്ടിപ്പോവുന്നതിനും കാരണമാവുന്നു. തല ഇളക്കുമ്പോള്‍ വയറുകള്‍ ഇളകി ചെവിയില്‍ നിന്ന് ഊര്‍ന്നു വീഴുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.
ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളുടെ വരവാണ് വയേര്‍ഡ് ഹെഡ്‌ഫോണുകളുടെ പരിമിതികള്‍ക്ക് ഒരു പരിധി വരെ പരിഹാരമായത്. നീണ്ട വയറുകള്‍ കൈകാര്യം ചെയ്യേണ്ടിവരുന്നത് ഇതുവഴി ഒഴിവായി. കൊണ്ടുനടക്കുന്നതിനുള്ള പ്രയാസങ്ങള്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ക്കും ഉണ്ടായിരുന്നു. അതിനുമുള്ള പരിഹാരമാണ് സമ്പൂര്‍ണമായും വയര്‍ലെസ് ആയ ഇയര്‍ബഡുകള്‍ രംഗത്തെത്തിയത്.
ട്രൂലി വയർലെസ് ഇയർഫോണുകൾ എന്നറിയപ്പെടുന്ന ഇവ ജോലിചെയ്യുന്നവർക്കും, വ്യായാമങ്ങളിലേർപ്പെടുന്നവർക്കുമെല്ലാം അവരുടെ ആവശ്യത്തിന് സൗകര്യപ്രദമായി ഉപയോഗിക്കാനാവും
എന്താണ് ഇയര്‍ബഡുകളുടെ നേട്ടങ്ങള്‍
- ചെറുത്, സജീവമായ ദൈനംദിന ജീവിതത്തിന് അനുയോജ്യം
- വയറുകള്‍ കൈകാര്യം ചെയ്യുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കുന്നു
- മികച്ച ശബ്ദാനുഭവം
- ബുദ്ധിമുട്ടില്ലാതെ സുരക്ഷിതമായി ഉപയോഗിക്കാം
ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ പി ട്രോണ്‍ വിപണിയില്‍ അവതരിപ്പിച്ച ബ്ലൂടൂത്ത് ഇയര്‍ബഡ്‌സ് ആണ് ബാസ് ബഡ്‌സ് വിസ്ത. ആമസോണില്‍ 749 രൂപയാണിതിന്. 4 മണിക്കൂര്‍ പ്ലേ ബാക്ക് സമയമാണിതിന് ലഭിക്കുക. ഉപയോഗിക്കാതെ 12 മണിക്കൂര്‍ നേരം ചാര്‍ജ് ലഭിക്കും. ഓരോ ഇയര്‍ബഡിലും 40 എംഎഎച്ചിന്റെ ലി പോളിമെര്‍ ബാറ്ററിയാണുള്ളത്. ഒരു മണിക്കൂറില്‍ ഇത് ചാര്‍ജ് ചെയ്യാം. 400 എംഎഎച്ച് ബാറ്ററിയാണ് ചാര്‍ജിങ് കേസിലുള്ളത്.
18 മണിക്കൂര്‍ പ്ലേ ബാക്ക് ടൈം വാഗ്ദാനം ചെയ്യുന്ന മികച്ചൊരു ട്രൂലി വയര്‍ലെസ് ഇയര്‍ബഡ്‌സ് ആണിത്. ഹൈപ്പര്‍ സിങ്ക് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ ടച്ച് കണ്‍ട്രോളും വോയ്‌സ് അസിസ്റ്റന്റ് പിന്തുണയുമുണ്ട്. ആമസോണില്‍ 1099 രൂപയാണിപ്പോള്‍ വില. ആമസോണ്‍ പേ യുപിഐ വഴി വാങ്ങുമ്പോള്‍ 100 രൂപ കിഴിവ് ലഭിക്കും. 10എംഎം സ്പീക്കര്‍ ഡ്രൈവറാണിതിന്. വെള്ള, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്.
ഷാവോമിയില്‍ നിന്നുള്ള വിലക്കുറവില്‍ ലഭ്യമായ മികച്ചൊരു ട്രൂലി വയര്‍ലെസ് ഇയര്‍ഫോണ്‍ ആണിത്. പശ്ചാത്തല ബഹളം ഇല്ലാതാക്കുന്ന നോയ്‌സ് കാന്‍സലേഷന്‍ സംവിധാനം ഇതിലുണ്ട്. ചാര്‍ജിങ് കേസ് ഉപയോഗിക്കുമ്പോള്‍ 12 മണിക്കൂറാണ് ചാര്‍ജ് വാഗ്ദാനം ചെയ്യുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 4 മണിക്കൂര്‍ നേരം ഉപയോഗിക്കാം. ഐപിഎക്‌സ് 4 സ്പ്ലാഷ് പ്രൂഫ് ആണിത്. വോയ്‌സ് അസിസ്റ്റന്റ് പിന്തുണയുണ്ട്. ആമസോണിൽ 999 രൂപയാണ് ഇതിന് വില
ബോട്ടിന്റെ മികച്ചൊരു ഇയര്‍ബഡ് ആണ് ബോട്ട് എയർഡോപ്‌സ് 121 വി2 ടിഡബ്ല്യൂഎസ്. 14 മണിക്കൂറാണ് ആകെ പ്ലേ ബാക്ക് സമയം തിരഞ്ഞെടുത്തത്. വോയ്‌സ് അസിസ്റ്റന്റ് പിന്തുണയ്ക്കും. ആമസോണില്‍ 1199 രൂപയാണ് വില. ഒരു വര്‍ഷം വാറന്റിയുണ്ട്. 8എംഎം ഡ്രൈവറുകളാണ് സ്പീക്കറുകള്‍ക്ക്.
ശബ്ദോപകരണങ്ങളില്‍ ഏറെ കാലത്തെ പാരമ്പര്യമുള്ള കമ്പനിയാണ് ഫിലിപ്‌സ്. ഫിലിപ്‌സ് വിപണിയിലെത്തിച്ച ഫിലിപ്‌സ് ഓഡിയോ ടിഎടി1225 ട്രൂലി വയര്‍ലെസ് ബ്ലൂടൂത്ത് ഇയര്‍ബഡിന് 1499 രൂപയാണ് ആമസോണില്‍ വില. 18 മണിക്കൂര്‍ ആണ് ഇതില്‍ പ്ലേ ബാക്ക് സമയം വാഗ്ദാനം ചെയ്യുന്നത്. 6 എംഎം നിയോഡൈമിയം സ്പീക്കര്‍ഡ്രൈവറുകളാണിതിന്. വോയ്‌സ് അസിസ്റ്റന്റ് പിന്തുണയുണ്ട്. ഒറ്റ ചാര്‍ജില്‍ ആറ് മണിക്കൂര്‍ പാട്ട് കേള്‍ക്കാം.
Content Highlights: lets buy earbuds best earbuds under 1500rs amazon
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..