ഫോള്‍ഡബിള്‍ സ്‌ക്രീന്‍, 5ജി; ലെനോവോ തിങ്ക്പാഡ് എക്‌സ്1 ഫോള്‍ഡ് (2022) പുറത്തിറക്കി


അഞ്ച് മെഗാപിക്‌സല്‍ ഐആര്‍ വെബ് കാം വീഡിയോകോണ്‍ഫറന്‍സിങിനും ഇന്റല്‍ വിഷ്വല്‍ സെന്‍സ് കണ്‍ട്രോളിനും വേണ്ടി ഉപയോഗിക്കാം. 

Photo: Lenovo

ലെനോവോ തിങ്ക്പാഡ് എക്‌സ് 1 ഫോള്‍ഡ് (2022) പുറത്തിറക്കി. 16.3 ഇഞ്ച് ഫോള്‍ഡബിള്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേയോടുകൂടിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 2024x2560 പിക്‌സല്‍ റസലൂഷനുണ്ട്. സ്‌ക്രീന്‍ മടക്കിക്കഴിഞ്ഞാല്‍ അത് 12 ഇഞ്ച് വലിപ്പമായി ചുരുങ്ങും. ഓണ്‍-സെല്‍ ടച്ച് സ്‌റ്റൈലസും ഇത് പിന്തുണയ്ക്കും.

12-ാംതലമുറ ഇന്റല്‍ കോര്‍ യു9 ഐ5, ഐ7 പ്രൊസസറുകളാണ് തിങ്ക് പാഡ് എക്‌സ്1 ഫോള്‍ഡിന് ശക്തിപകരുക. 32 ജിബി എല്‍പിഡിഡിആര്‍5 റാം ഉണ്ട്. 1ടിബി എസ്എസ്ഡി സ്റ്റോറേജ് ഉണ്ട്. അഞ്ച് മെഗാപിക്‌സല്‍ ഐആര്‍ വെബ് കാം വീഡിയോകോണ്‍ഫറന്‍സിങിനും ഇന്റല്‍ വിഷ്വല്‍ സെന്‍സ് കണ്‍ട്രോളിനും വേണ്ടി ഉപയോഗിക്കാം.

രണ്ട് തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ടുകള്‍, ഒരു യുഎസ്ബി ടൈപ്പ് സി 3.2 ജെന്‍ 2 പോര്‍ട്ട്, ഒരു നാനോ സിംകാര്‍ഡ് സ്ലോട്ട് എന്നിവ കണക്റ്റിവിറ്റിയ്ക്കായി നല്‍കിയിരിക്കുന്നു. വൈഫൈ 6ഇ വേര്‍ഷനാണിതില്‍. ഓപ്ഷണലായി 5ജി കണക്റ്റിവിറ്റിയുമുണ്ട്. ബ്ലൂടൂത്ത് വി5.2 പിന്തുണയ്ക്കും.

ട്രാക്ക്‌പോയിന്റ് ഹാപ്റ്റിക് ടച്ച് പാഡ് ഉള്ള ഫുള്‍ സൈസ് ബാക്ക്‌ലിറ്റ് ബ്ലൂടൂത്ത് കീബോര്‍ഡും ഇതിനൊപ്പമുണ്ട്. 48 Whr ബാറ്ററിയ്‌ക്കൊപ്പം 65 വാട്ട് റാപ്പിര്‍ ചാര്‍ജ് സൗകര്യമുണ്ട്. 30 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 4 മണിക്കൂര്‍ ചാര്‍ജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Content Highlights: Lenovo ThinkPad X1 Fold 2022 launched

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented