Photo:Lenovo
ലെനോവോ ടാബ് പി11 5ജി ടാബ് ലെറ്റ് പുറത്തിറക്കി. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 750 ജി പ്രൊസസര്‍ ചിപ്പിന്റെ പിന്‍ബലത്തിലാണ് ടാബ് എത്തിയിരിക്കുന്നത്. 11 ഇഞ്ച് 2കെ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണിതിന്. ഡോള്‍ബി വിഷന്‍ സംവിധാനവും ക്വാഡ് സ്പീക്കര്‍ സൗകര്യവുമുണ്ട്. ഡോള്‍ബി അറ്റ്മോസ് ശബ്ദസംവിധാനവും ഇതിലുണ്ട്.
അഡ്രിനോ 619 ജിപിയു, ആന്‍ഡ്രോയിഡ് 11 ഓഎസ്, 256 യുഎഫ്എസ് 2.1 ഇന്റേണല്‍ സ്റ്റോറേജ്. 8ജിബി LPDDR4x റാം ആണിതിന്. ഇതിലെ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടില്‍ ഒരു ടിബി വരെയുള്ള കാര്‍ഡ് ഉപയോഗിക്കാം.
13 മെഗാപിക്സല്‍ റിയര്‍ ക്യാമറയും, എട്ട് എംപി സെല്‍ഫി ക്യാമറയുമാണ് ലെനോവോ ടാബ് പി11 5ജിയ്ക്ക്. 7770 എംഎഎച്ച് ബാറ്ററിയുണ്ട്. മൂന്ന് മണിക്കൂറെടുത്ത് വേണം ഇത് മുഴുവനായും ചാര്‍ജ് ചെയ്യാന്‍.
5ജി കണക്റ്റിവിറ്റി, ബ്ലൂടൂത്ത് 5.1, വൈഫൈ, ഐപി52 വാട്ടര്‍ ഡസ്റ്റ് റെസിസ്റ്റന്‍സ് സൗകര്യങ്ങളും ഉണ്ട്.
യുഎസ്ബി സി 3.2 ജെന്‍ 1 പോര്‍ട്ടും ഡിസ്പ്ലോ പോര്‍ട്ട് 1.4 ആണിതില്‍. എക്സ്റ്റേണല്‍ ഡിസ്പ്ലേകള്‍ ബന്ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം.
ആമസോണ്‍, ലെനോവോ വെബ്സൈറ്റുകളില്‍ നിന്ന് ടാബ് വാങ്ങാം. 6ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 29999 രൂപയും എട്ട് ജിബി റാം 256 ജിബി വേരിയന്റിന് 34999 രൂപയുമാണ് വില.
Content Highlights: Lenovo launches Tab P11 5G
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..