ശക്തമായ എഎംഡി 7000 പ്രൊസസര്‍, അള്‍ട്രാ-ലൈറ്റ് ലാപ്‌ടോപ്പ്; പവലിയന്‍ എയ്‌റോ 13യുമായി എച്ച്പി 


1 min read
Read later
Print
Share

Photo: HP

റ്റവും പുതിയ പവലിയന്‍ എയ്‌റോ 13 നോട്ട്ബുക്കുകള്‍ പുറത്തിറക്കി എച്ച്പി. എച്ച്പിയുടെ ഏറ്റവും ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ എയ്‌റോ 13-ല്‍ ശക്തമായ എഎംഡി റൈസെന്‍ 7 പ്രൊസസറിനൊപ്പം റാഡിയോണ്‍ ഗ്രാഫിക്സും എത്തുന്നു. അതോടൊപ്പം തന്നെ 2.5 കെ റെസലൂഷന്‍ ഡിസ്പ്ലേയും 10.5 മണിക്കൂര്‍ ബാറ്ററി ബാക്കപ്പും ഇതിന്റെ മറ്റ് സവിശേഷതകളാണ്.

വാം ഗോള്‍ഡ്, നാച്ചുറല്‍ സില്‍വര്‍, പേല്‍ റോസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമായ പവലിയന്‍ എയ്‌റോ 13-ന്റെ വില ഏകദേശം 72,999 രൂപ മുതലാണ് ആരംഭിക്കുന്നത്. 13.3 ഇഞ്ച് 2.5 കെ റെസല്യൂഷനുള്ള ഐപിഎസ് ഡിസ്പ്ലേയാണ് എയ്‌റോ 13-ന്റേത്.

4-വശങ്ങളുള്ള ഇടുങ്ങിയ ബെസല്‍ സ്‌ക്രീന്‍ ഉപയോഗിച്ചാണ് ലാപ്‌ടോപ്പിന്റെ ഫ്‌ലിക്കര്‍ രഹിത ഡിസ്പ്ലേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടു കൂടിയ നോയിസ് റിമൂവല്‍ അനാവശ്യ ബാക്ക്ഗ്രൗണ്ട് നോയിസുകളെ ഒഴിവാക്കുന്നു.

വൈഫൈ 6 ഉപയോഗിച്ച് വിശ്വസനീയവും വേഗതയേറിയതുമായ കണക്റ്റിവിറ്റി, തടസ്സമില്ലാത്ത പ്രവര്‍ത്തനത്തിനായി 10.5 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫ്, മികച്ച വീഡിയോ കോളുകള്‍ക്കായി എഐ നോയ്സ് റിമൂവല്‍ സൗകര്യങ്ങളും എച്ച്പി വാഗ്ദാനം ചെയ്യുന്നു.

970 ഗ്രാം ആണ് ലാപ്‌ടോപ്പിന്റെ ഭാരം. 72,999 രൂപ മുതല്‍ റൈസണ്‍ 5 പ്രൊസസറോടു കൂടിയ എച്ച്പി പവലിയന്‍ എയ്‌റോ 13 വിപണിയില്‍ ലഭ്യമാവും. റൈസണ്‍ 7 പ്രൊസസറോടു കൂടിയ 1 ടിബി എസ്എസ്ഡിയുള്ള എച്ച് പി പവിലിയന്‍ എയ്റോ 13- ന്റെ പ്രാരംഭ വില 82,999 രൂപയാണ്.

Content Highlights: HP pavilion aero 13 ultra light laptop

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented