കൊച്ചി: ഗെയിമിങ് സ്പേസില്‍ ഏറ്റവും പുതിയ അഞ്ചാം തലമുറ എ.എം.ഡി പ്രൊസസര്‍ അടങ്ങിയ ഒമെന്‍ 15 ലാപ്‌ടോപ്പ് അവതരിപ്പിച്ച് എച്ച്.പി. ശക്തമായ എഎംഡി റൈസണ്‍  5000 സീരീസ് പ്രോസസര്‍, റേഡിയോണ്‍ ഗ്രാഫിക്സ്, എന്‍വീഡിയ ജിഫോഴ്സ് ആര്‍ടിഎക്സ് 3060 ആര്‍ക്കിടെക്ചറില്‍ നിന്നുള്ള 6 ജി.ബി ജി ഡി ഡി ആര്‍ 6 ഡെഡിക്കേറ്റഡ് ഗ്രാഫിക്സ്, ചൂട് നിയന്ത്രണത്തിനായി ടെമ്പസ്റ്റ് കൂളിങ് എന്നിങ്ങനെ നിരവധി സാങ്കേതികവിദ്യകള്‍ ഈ ലാപ്‌ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നു.

16.6-ഇഞ്ച് ഡയഗണല്‍ എഫ്.എച്ച്.ഡി, മൈക്രോ-എഡ്ജ്, 1920x1080 റെസല്യൂഷന്‍ ഉറപ്പ് നല്‍കുന്ന ആന്റി ഗ്ലെയര്‍ ബെസല്‍ ഡിസ്പ്ലേയോടൊപ്പം ഡ്യുവല്‍ സ്പീക്കര്‍,  ബി ആന്‍ഡ് ഒ ഓഡിയോ എന്നിവ ചേര്‍ന്ന് സമാനതകളില്ലാത്ത ഗെയിമിങ് അനുഭവമാണ് ഒമെന്‍ ജിഫോഴ്സ് ആര്‍ടിഎക്‌സ് 3060 നല്‍കുക.

മള്‍ട്ടി സൂപ്പര്‍സ്പീഡ് യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, സ്ലീപ്പ്ചാര്‍ജ് പിന്തുണയ്ക്കുന്ന സൂപ്പര്‍സ്പീഡ് യുഎസ്ബി ടൈപ്പ് എ പോര്‍ട്ട്, രണ്ട് സൂപ്പര്‍സ്പീഡ് ടൈപ്പ് എ യുഎസ്ബി പോര്‍ട്ടുകള്‍, എച്ച്ഡിഎംഐ പോര്‍ട്ട്, മിനി ഡിസ്പ്ലേ പോര്‍ട്ട്, ഹെഡ് ഫോണ്‍/മൈക്രോഫോണ്‍ കോംബോ എന്നിവയുള്‍പ്പെടെ വിപുലമായ പോര്‍ട്ടുകള്‍ പ്ലഗ് ചെയ്ത് പ്ലേ ചെയ്യാം.  ആര്‍ജിബിയോട് കൂടിയ ഫുള്‍-സൈസ് ബാക്ക്ലിറ്റ് കീബോര്‍ഡും മള്‍ട്ടി ടച്ച് പിന്തുണയുള്ള എച്ച്പി  ഇമേജ് പാഡും ഒമെന്‍ വാഗ്ദാനം ചെയ്യുന്നു

ഫാസ്റ്റ് ചാര്‍ജിംഗ്  (45 മിനിറ്റിനുള്ളില്‍ 0-50%) സാധ്യമാക്കുന്ന ലിഥിയം അയണ്‍ ബാറ്ററി എട്ട് മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് നിലനിര്‍ത്തുന്നു .

വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള എ.എം.ഡി റൈസന്‍ 7 പ്രോസസര്‍ 4.4 ജി എച്ച് ഇസഡ് വരെ വേഗത വാഗ്ദാനം ചെയ്യുന്നു, കൂടാതെ 16 എംബി  എല്‍ 3 കാഷെയുമുണ്ട്.  1 ടി.ബി  എസ്എസ്ഡി  സ്റ്റോറേജും 16 ജി.ബി ഡിഡിആര്‍ 4 3200 എസ്ഡി റാമും ലഭ്യമാണ്. മൈക്ക സില്‍വര്‍ നിറത്തിലുള്ള പുതിയ എച്ച്.പി ഒമെന്‍ 15 ന് 2.37 കിലോഗ്രാം ഭാരമാണുള്ളത്.

ശ്രദ്ധേയമായ സ്‌പെസിഫിക്കേഷനുകളോടു കൂടിയ ഒമെന്‍ 15  ഇപ്പോള്‍ 1,12,990 രൂപയ്ക്ക് ലഭ്യമാണ്. ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് എച്ച്.പി ഇന്ത്യ  ഈ ഉത്സവ സീസണില്‍ ഒമെന്‍  15-ന്   പ്രഖ്യാപിച്ചിട്ടുള്ളത്. 2022 ജനുവരി 31-നുള്ളില്‍ വാങ്ങുന്നവര്‍ക്ക്  രണ്ട് വര്‍ഷത്തെ അധിക വാറന്റി (12,999/ രൂപ വിലയുള്ളത്) വെറും 2499/ രൂപയ്ക്കും മൂന്ന് വര്‍ഷത്തെ പ്രൊട്ടജന്റ് ആന്റിവൈറസ് സബ്സ്‌ക്രിപ്ഷനും സൗജന്യ എച്ച്. പി  വയര്‍ലെസ് മൗസും ലഭിക്കും.

Content Highlights: HP Omen 15 with GeForce RTX 3060 launched in market