എച്ച് പിയുടെ ഏറ്റവും പുതിയ 2018എഡിഷന്‍ എന്‍വി എക്സ് 360 ലാപ്‌ടോപ്പുകള്‍ വിപണിയില്‍. അനായാസം  കൈകാര്യം ചെയ്യുവാനും,  ഉപയോഗിക്കാനും സാധിക്കും എന്നുള്ളതാണ് പുതിയ എഡിഷന്‍ ലാപ്ടോപ്പുകളുടെ ഏറ്റവും വലിയ പ്രത്യേകത. എഎംഡി റൈസണ്‍ പ്രോസസ്സര്‍, എഎംഡി റേഡിയോണ്‍ വേഗ ഗ്രാഫിക്സ് സംവിധാനം എന്നിവ ലാപ്ടോപ്പിന്റെ പ്രകടനം,  കാര്യക്ഷമത, ഗ്രാഫിക് വിഭാഗം എന്നിവ മികവുറ്റതാക്കുന്നു.

വളരെ കനം കുറഞ്ഞ ആകര്‍ഷകമായ ഡിസൈനും, 1920x1080 റസല്യൂഷനോടുകൂടിയ ഡബ്ല്യൂ എല്‍ ഇ ഡി ബാക്ക് ലിറ്റ് മള്‍ട്ടിടച്ച്  എഡ്ജ് ടു എഡ്ജ്  13ഇഞ്ച് ഡിസ്‌പ്ലെയും ആണ് ഇതിനുള്ളത്. 360ഡിഗ്രി തിരിക്കാന്‍ സാധിക്കുന്ന ഈ ഉപകരണം ടാബ്ലറ്റ് ആയും ടെന്റ് രീതിയിലും,  സാധാരണ ലാപ്ടോപ്പ് ആയും ഉപയോക്താവിന്റെ സൗകര്യം അനുസരിച്ച് ഉപയോഗിക്കാം. കൂടാതെ എച്ച് പിയുടേ വൈഡ് വിഷന്‍ എച്ച്ഡി ഐആര്‍ ക്യാമറ ഉപയോഗിച്ച്  വിന്‍ഡോസ് ഹലോ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തില്‍ക്കൂടി എളുപ്പത്തിലും,  സുരക്ഷിതമായും ലോഗിന്‍ ചെയ്യുന്നതിന് സഹായിക്കുന്നു.

അനുയോജ്യമായ രീതിയില്‍ വിന്യസിച്ചിരിക്കുന്ന കീബോര്‍ഡും, ബാക്ക് ലിറ്റും സൗകര്യപ്രദമായ ടൈപ്പിംഗ് അനുഭവം സാധ്യമാക്കുന്നു. ഒരു സി ടൈപ്പ് യുഎസ്ബി പോര്‍ട്ടും,  രണ്ട് എ ടൈപ്പ് യുഎസ്ബി പോര്‍ട്ടുകളും,  ഒരു കോംബോ ഓഡിയോ ജാക്ക്,  മൈക്രോ എസ്ഡി കാര്‍ഡ് റീഡര്‍ എന്നീ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മനോഹരമായ ജിയോമെട്രിക് പാറ്റേണ്‍ സ്പീക്കര്‍ ഗ്രില്ലുകള്‍ ഭംഗി നല്‍കുന്ന ലാപ്ടോപ്പില്‍ ബാങ് ആന്‍ഡ് ഒലുഫ്‌സെന്‍ ക്വാഡ് സ്പീക്കറുകള്‍ മികച്ചതും,  വ്യക്തവുമായ ശബ്ദ സംവിധാനം പ്രദാനം ചെയ്യുന്നു. 

ഡിഡിആര്‍ 4 മെമ്മറി, 8ജിബി റാം എന്നവയോടൊപ്പം എഎംഡി റൈസണ്‍3, 2300യു, എഎംഡി റൈസണ്‍5, 2500യു പ്രൊസസ്സറുകളോട് കൂടിയ രണ്ട് വേരിയന്റുകളാണ് എന്‍വി എക്സ് 360  വിപണിയില്‍ എത്തിക്കുന്നത്. റേഡിയോണ്‍ വേഗ 6, വേഗ 8എന്നീ ഗ്രാഫിക് ചിപ്പുകള്‍ വളരെ മികച്ചതും വേഗമേറിയതുമായ  ഗ്രാഫിക് പ്രകടനം സാധ്യമാക്കും. 256ജിബി എസ്എസ്ഡി സ്റ്റോറേജ് ഉള്ള ഡിവൈസിന്റെ ഭാരം വെറും 1.3കിലോ ഗ്രാമാണ്. 10.75മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ശക്തമായ ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്‍വി എക്സ് 360യുടെ ആരംഭവില 60,990രൂപയാണ്.

പരിമിതകാല ആനുകൂല്യമായി 39,000 രൂപയുടെ ആനുകൂല്യങ്ങളും അതോടൊപ്പം മൂന്ന് വര്‍ഷ വാറന്റിയും ഇപ്പോള്‍ എച്ച് പി നല്‍കുന്നുണ്ട്. മാത്രമല്ല,  ആക്‌സിഡന്റല്‍ ഡാമേജ് പ്രൊട്ടക്ഷന്‍, റിലയന്‍സ് തെഫ്റ്റ് ഇന്‍ഷുറന്‍സ്,  മക്കാഫി ആന്റി വൈറസ്,  2,500രൂപവരെയുള്ള സൗജന്യ ഷോപ്പിംഗ് വൗച്ചറുകള്‍ എന്നിവയും സ്വന്തമാക്കാം. കൂടാതെ 19,990രൂപ വിലയുള്ള ബാംഗ് ആന്‍ഡ് ഒലുഫ്സെന്‍ ബിയോപ്ലെ എ 1സ്പീക്കറുകള്‍ നേടാനുള്ള അവസരവുമുണ്ട്.